ചലച്ചിത്ര സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമായിരുന്ന ടി. കെ വാസുദേവന്‍ (89) അന്തരിച്ചു. 1960 കളില്‍ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്ന വാസുദേവൻ രാമു കാര്യാട്ട്, കെ. എസ് സേതുമാധവന്‍, ഡി.എം. പൊറ്റേക്കാട്ട്, വിജയൻ കാരോട്ട് തുടങ്ങിയവർക്കൊപ്പം നൂറോളം സിനിമകളിൽ സഹ സംവിധായകനായിട്ടുണ്ട്. രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ സംവിധാന സഹായിയായിരുന്നു.
പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണൻ, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ ടി.കെ. വാസുദേവൻ പ്രവർത്തിച്ചിട്ടുണ്ട്. പഴയകാല എഡിറ്റർ നാരായണനോടൊപ്പം ’വിശ്വരൂപം’, ശ്രീമൂലനഗരം വിജയനോടൊപ്പം ’എന്റെ ഗ്രാമം’ എന്നീ സിനിമകൾ സംവിധാനം ചെയ്തു.
‘കൽപാന്ത കാലത്തോളം’ എന്ന ഗാനം ഇദ്ദേഹത്തിന്റെ ‘എന്റെ ഗ്രാമം’ എന്ന സിനിമയിലാണ്. എം.ജി.ആർ, കമലഹാസൻ, സത്യൻ, പ്രേംനസീർ, തകഴി, സലിൽ ചൗധരി, വയലാർ തുടങ്ങിയ പ്രഗല്ഭരുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.