ചത്താ പച്ചാ ചിത്രത്തിന്‍റെ പോസ്റ്റർ

ചത്താ പച്ചയുടെ ഒഫീഷ്യൽ ടീസർ പങ്കുവെച്ച് മോഹൻലാൽ; ഇതൊരു ബഡാമാസ്സ് ഇടിപ്പടം!

പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന 'ചത്താ പച്ച'യുടെ ടീസർ പുറത്ത്. റീൽ വേൾഡ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഒരുങ്ങുന്ന ‘ചത്ത പച്ച: ദ് റിങ് ഓഫ് റൗഡീസി’ ന്‍റെ ആദ്യ ഒഫീഷ്യൽ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മോഹൻലാൽ അദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാമിൽ ഇത് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പി.വി.ആർ സിനിമാസുകളിൽ പ്രദർശിപ്പിച്ച ടീസറാണ് ഇപ്പോൾ ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അർജുൻ അശോകന്‍റെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു. വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിച്ചിരുന്നത്.

കളർഫുൾ ആയ ഫ്രെയിമുകളും വ്യത്യസ്തമായ ഷോട്ടുകളും ഇതുവരെ കണ്ടിട്ടില്ലാത്തൊരു വിസ്മയം തന്നെ വാഗ്ദാനം ചെയ്യുന്നു. ഒരു കംപ്ലീറ്റ് ആക്ഷൻ എന്‍റർടെയ്നറായ ചിത്രം പുതുമയുമുള്ള ദൃശ്യാനുഭവങ്ങളിൽ ഒന്നായിരിക്കും എന്നതിന്‍റെ സൂചനയാണ് ടീസർ നൽകുന്നത്. ഒരു പ്രാദേശിക കഥയെ അന്താരാഷ്ട്ര നിലവാരത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം എന്നതാണ് അണിയറ പ്രപർത്തകർ പുറത്തുവിടുന്ന വിവരം.

അദ്വൈത് നായരിന്‍റെ സംവിധാനത്തിൽ രമേഷ് & രിതേഷ്, എസ്. രാമകൃഷ്ണൻ, ഷൗഖത് അലി എന്നിവരും കാൻസ് അവാർഡ് ജേതാവും ചത്താ പച്ചയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ഷിഹാൻ ഷൗഖത്തും ചേർന്ന് റീൽ വേൾഡ് എന്റർടെയിൻമെന്റ് ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യൂ, വിശാഖ് നായർ, ഇഷാൻ ഷൗഖത് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ റെസ്റ്റ്‌ലിങ് സംസ്കാരത്തിന്റെ ഒരു വർണാഭമായ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നതാണ് ടീസർ.

പ്രശസ്ത ബോളിവുഡ് സംഗീതജ്ഞരായ ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. കാമറ: ആനന്ദ് സി. ചന്ദ്രന്‍, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍. ബി.ജി.എം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, വസ്ത്രാലങ്കാരം: മെൽവി, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട്: സുനിൽ ദാസ്, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, വാർത്താ പ്രചാരണം: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. ഡിജിറ്റൽ പ്രൊമോഷൻ :ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്.

ഇന്ത്യൻ സിനിമയിലെ ശക്തമായ വിതരണ ശൃംഖലയുടെ പിന്തുണയും ചത്താ പച്ചക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് ഏറ്റെടുതിരിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പി.വി.ആർ ഐനോക്സ് പിക്ചർസാണ്. ദി പ്ലോട്ട് പിക്ചർസ് ആണ് ആഗോളതലത്തിൽ ചിത്രം അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കൂടാതെ സംഗീതത്തിന്‍റെ ഓണർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത് ടി സീരീസാണ്.

Tags:    
News Summary - Chathaa pacha movie official teaser out now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.