മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്2, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ കഥാപാത്രങ്ങളാണ് ഷാജി പാപ്പനും കൂട്ടരും. ഇപ്പോഴിതാ ആട് സിനിമയുടെ മൂന്നാം ഭാഗമായ ആട് 3യുടെ കാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമിച്ച് മിഥുൻ മാനുവൽ തോമസ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏഴ് കാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഭൂതകാലം ഉണരുന്നു എന്ന അടിക്കുറിപ്പോടെ പുറത്തുവന്ന ഈ പോസ്റ്ററുകൾ, സിനിമയിൽ ടൈം ട്രാവൽ ഘടകമുണ്ടെന്ന നേരത്തെയുള്ള സൂചനകളെ ശരിവെക്കുന്നതാണ്. ആട് പരമ്പരയുടെ ഇതുവരെയുള്ള കോമഡി ശൈലിയിൽ നിന്നുള്ള വലിയൊരു മാറ്റമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. മലയാളത്തിലെ ഏറ്റവും വലിയ എന്റർടൈനർമാരിൽ ഒന്നായ 'ആട്' സിനിമയുടെ ഈ മാറ്റം ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, ചിറ്റൂർ, വാളയാർ, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഫാന്‍റസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻതാരനിരയുടെ അകമ്പടിയോടെ വൻ മുതൽമുടക്കിലാണെത്തുന്നത്. ഇനിയും നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. അവരുടെ കാരക്ടർ പോസ്റ്ററുകളും, പുറകേ വിടുന്നതാണന്ന് നിർമാതാവ് വിജയ് ബാബുവും, സംവിധായകൻ മിഥുൻ മാനുവൽ തോമസും അറിയിച്ചു. അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ-സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി.ആർ.ഒ-വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.