ദേവനന്ദയും ധ്യാൻ ശ്രീനിവാസവും ഒന്നിക്കുന്ന 'കല്യാണമരം' സിനിമയുടെ പ്രസ് മീറ്റും ഓഡിയോ ലോഞ്ചും മാർച്ച് 14 ന് എറണാകുളം മറൈൻ ഡ്രൈവിലെ മറൈൻ ഇൻ ഹോട്ടലിൽ വെച്ച് നടക്കും. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പ്രസ് മീറ്റും, ചാനൽ പ്രമോഷനും രാവിലെ 10.30 മുതൽ ആരംഭിക്കും. വൈകിട്ട് ആറിന് ഓഡിയോ-ട്രെയിലർ ലോഞ്ചുകളും നടക്കും.
മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിൻറെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എൻറർടെയ്നറാണ് കല്യാണമരം. വ്യത്യസ്തമായ കുടുംബകഥ പറയുന്ന സിനിമയാണിത്. നർമത്തിൽ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്.
ധ്യാൻ ശ്രീനിവാസനോടൊപ്പം പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിർമാതാവായ സജി കെ.ഏലിയാസ് പരിസ്ഥിതി പ്രവർത്തകന്റെ വേഷത്തിലും സിനിമയിൽ എത്തുന്നുണ്ട്. ധ്യാനിൻറെ കഴിഞ്ഞ സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ കഥാപാത്രമായ സജിൻമാഷ്. ചെറിയ ഇടവേളക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് ചുവടുവെക്കുന്ന സിനിമ കൂടിയാണ് കല്യാണമരം.
കാമറ - രജീഷ് രാമൻ, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ. നായർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിങ്- രതിൻ രാധാകൃഷ്ണൻ, സംഗീതം -അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കുത്തുപറമ്പ്, പി.ആർ.ഒ -പി ആർ സുമേരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രതീഷ് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ -നിഖിൽ പ്രേംരാജ്, അസോസിയേറ്റ് ഡയറക്ടർ-എം.എസ്. നിതിൻ, അസിസ്റ്റൻറ് ഡയറക്ടർമാർ- അർജുൻ കേശവൻ ബാബു, നിഹാൽ. സ്റ്റിൽസ് - ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ് -ജിസൻ പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.