ഹൻസിക മോട്‌വാനിയും സൊഹേൽ ഖതൂരിയയും

നടി ഹൻസിക മോട്‌വാനി വിവാഹ മോചിതയായി

തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനിയും ബിസിനസുകാരനായ സൊഹേൽ ഖതൂരിയയും നാല് വർഷത്തെ വിവാഹ ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചു. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. ഹൻസിക വിവാഹിതയായി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ദാമ്പത്യം ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് നടിയുടെ അഭിഭാഷകൻ പറയുന്നു.

ബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്ന് ഇരു കക്ഷികളും പറഞ്ഞതിനെതുടർന്ന് പരസ്പര സമ്മതത്തോടെയാണ് വേർപിരിയൽ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവാഹം അവസാനിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനിക്കുന്നതിന് മുമ്പ് ഇരുവരും 2024 ജൂലൈ മുതൽ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന കാര്യവും കേസിൽ വഴിത്തിരിവായി.

2022 ഡിസംബർ നാലിന് ആർഭാടപൂർണ്ണമായ ആഘോഷങ്ങളോടെയാണ് ഹൻസിക ബിസിനസുകാരനായ സൊഹൈൽ കതൂരിയയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ഇരുവർക്കുമെതിരെ രൂക്ഷമായ രീതിയിൽ സൈബർ ആക്രമണങ്ങൾ വന്നിരുന്നു. ഹൻസികയുടെ ഉറ്റ സുഹൃത്തായ റിങ്കി ബജാജിന്‍റെ ആദ്യ ഭർത്താവായിരുന്നു സൊഹൈൽ എന്ന വാർത്ത ഏറെ വിവാദങ്ങൾക്കു വഴിവെച്ചു. ആത്മ സുഹൃത്തിന്‍റെ ഭർത്താവിനെ എങ്ങനെയാണ് വിവാഹം കഴിക്കാൻ തയാറായെതെന്നും ഹൻസിക വിശ്വാസ വഞ്ചന ചെയ്തു എന്ന രീതിയിലും വരെ നടിക്കെതിരെ സൈബറിടങ്ങളിൽ ആക്രമണങ്ങൾ തുടർന്നു.

വിവാഹമോചന സമയത്ത് ഹൻസിക ജീവനാംശത്തിനുവേണ്ടി ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒന്നിച്ചു താമസിക്കാൻ തുടങ്ങിയപ്പോഴാണ് പരസ്പര ചേർച്ച കേടുകളും അഭിപ്രായ വ്യത്യാസങ്ങളും മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Hansika Motwani Divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.