മിനിസ്ക്രീനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ചൈതന്യ പ്രകാശ്. ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെയാണ് ചൈതന്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയാവുന്നത്. ഇപ്പോഴിതാ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ' ഹയ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള ചുവട് വയ്പ്പ്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനൽ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് അവസരം നൽകുകയാണ്. ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
മാധ്യമ പ്രവർത്തകനായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്. ജിജു സണ്ണി ചായാഗ്രാഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് സംഗീത സംവിധായകൻ
തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിന്റെ ചിത്രമായ 'ഷംശേര' യുടെ പ്രചരണ പരിപാടികളിൽ നടി സജീവമായിരുന്നു. നടനോടൊപ്പം ബ്രഹ്മാസ്ത്രയുടെ ഗാനത്തിന് ചുവട് വയ്ക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.