'ദി കശ്മീർ ഫയൽസി'നെതിരായ ഹരജി തള്ളി ബോംബെ ഹൈകോടതി

മുംബൈ: വിവേക് അഗ്നിഹോത്ര ചിത്രമായ 'ദി കശ്മീർ ഫയൽസി'ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹരജി ബോംബെ ഹൈകോടതി തള്ളി. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ ഇൻതിസാർ ഹുസൈൻ സെയ്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് എം.എസ് കാർണിക് എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹരജി തള്ളിയത്. ഉത്തരവിന്റെ വിശദമായ കാരണങ്ങൾ പിന്നീട് അറിയിക്കുമെന്നും ബെഞ്ച് അറിയിച്ചു. ഗംഗുഭായ് കത്യവാഡി എന്ന സിനിമക്കെതിരായ പൊതുതാൽപര്യ ഹരജികളിൽ രണ്ടാഴ്ച മുമ്പ് പുറപ്പെടുവിച്ച വിധി വായിക്കാൻ ശ്രമിച്ചിരുന്നോ എന്ന് വാദം കേൾക്കുന്നതിനിടെ ഹരജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്‌.സി) നൽകിയ സർട്ടിഫിക്കറ്റിനെ ഹരജിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ തള്ളിയത്.

ഉത്തരവ് തങ്ങൾ കണ്ടിരുന്നുവെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനാൽ സി.ബി.എഫ്‌.സി 'ദി കശ്മീർ ഫയൽസിന്' നൽകിയ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാൻ സമയമം ലഭിച്ചില്ലെന്നും അഭിഭാഷകൻ വാദിച്ചു.

വിവേക് അഗ്നിഹോത്രി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് കേന്ദ്ര കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകളും മുസ്ലിംകളും തമ്മിലുണ്ടായ സംഘർഷങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ചിത്രം ദുരുപയോഗപ്പെടാൻ സാധ്യതയുണ്ടെന്നും, മതപരമായ ഐക്യത്തെ തകർക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇൻതിസാർ ഹരജി നൽകിയത്.

മാർച്ച് 11നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കശ്മീരികളെ മുസ്ലീം മതസ്ഥർ കൊലപ്പെടുത്തുന്നതായി ചിത്രത്തിന്‍റെ ട്രെയിലർ ചിത്രീകരിക്കുന്നുണ്ടെന്നും ഇത് മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹിന്ദു സമൂഹത്തെ പ്രകോപിപ്പിക്കാനും രാജ്യത്തുടനീളം വലിയ കലാപം ഉണ്ടാകാനും സാധ്യതയുള്ള സംഭവത്തിന്‍റെ ഏക പക്ഷീയമായ വീക്ഷണമാണ് ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് ഹരജിക്കാരൻ വാദിച്ചു.

Tags:    
News Summary - Bombay High Court dismissed plea against 'The Kashmir Files'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.