ബിജു മേനോന്റെ മാസ്; അമ്മിണിപ്പിള്ളയും പൊടിയനും, ഒരു തെക്കന്‍ തല്ല് കേസ് -ട്രെയിലർ

ബിജു മേനോനെ നായകനാക്കി ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ നടൻ റോഷൻ മാത്യൂസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമ്മിണിപ്പിള്ളയും പൊടിയനായും ബിജു മേനോനും റോഷനും ട്രെയിലറിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആക്ഷൻ, ഇമോഷൻ, കോമഡി തുടങ്ങിയ എല്ലാ വിഭാഗത്തിലും പെടുത്താവുന്ന ചിത്രത്തിൽ പദ്‌മപ്രിയയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് ട്രെയിലറിൽ കാണുന്നത്.

വേറിട്ട വേഷപ്പകർച്ചയിൽ റോഷൻ മാത്യു പൊടിയൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ ബിജു മോനോന്റെ കരിയറിലെ മറ്റൊരു ഗംഭീര കഥാപാത്രമായിരിക്കും അമ്മിണിപിള്ള. മലയാളത്തനിമയുള്ള വാസന്തി എന്ന തനി നടൻ കഥാപാത്രമായി നിമിഷ സജയനും ട്രെയിലറിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വാസന്തിയും പൊടിയനും തമ്മിലുള്ള പ്രണയരംഗങ്ങൾ 80കളിലെ നിഷ്കളങ്ക പ്രണയത്തെ ഓർമ്മപെടുതുന്നു.

അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്റ്സിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം. ക്രിയേറ്റീവ് ഡയറക്ടർ: ഗോപകുമാർ രവീന്ദ്രൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: റോഷൻ ചിറ്റൂർ- വിവേക് രാമദേവ് , പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്ക്-അപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: തപസ് നായിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ലൈൻ പ്രൊഡ്യൂസർ: പ്രേംലാൽ. കെ.കെ, ഫിനാൻസ് കൺട്രോളർ: ദിലീപ് എടപറ്റ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അനീഷ് അലോഷ്യസ്, പബ്ലിസിറ്റി ഡിസൈനർ: ഓൾഡ് മങ്ക്സ്, ടീസർ കട്സ്: ഡോൺമാക്സ്, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ, സബ് ടൈറ്റിൽ: വിവേക് രഞ്ജിത്, സംഘട്ടനം: സുപ്രീം സുന്ദർ-മാഫിയ ശശി, പി.ആർ.ഓ: എ.എസ്. ദിനേശ്, മാർക്കറ്റിംഗ് കൺസൽട്ടന്റ‌: കാറ്റലിസ്റ്റ്‌. ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.

Full View


Tags:    
News Summary - Biju Menon Movie Oru Thekkan Thallu Case Trailer went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.