മലയാള ചിത്രത്തിന് ബംഗാളി സംവിധായകൻ; 'ആദ്രിക' മേയ് ഒമ്പതിന്

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് 'ആദ്രിക'. ചിത്രത്തിൽ ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്.

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ്. ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ 'പിയ ബസന്ദി' എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ, യു.കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന്‍റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.

ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക. അവൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അതിൽ നിന്ന് അവളുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്. കോട്ടയം ആണ് പ്രധാന ലൊക്കേഷൻ. കേരളത്തിൽ മേയ് ഒമ്പതിനും ദുബൈയിൽ മേയ് എട്ടിനും ചിത്രം റിലീസ് ആകുന്നു.

വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ : ദുർഗേഷ് ചൗരസ്യ. അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്. അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. മ്യൂസിക്: സർത്തക് കല്യാണി. ആർട്ട്: വേണു തോപ്പിൽ. മേക്കപ്പ്: സുധീർ കുട്ടായി.ഡയലോഗ്സ്: വിനോദ് നാരായണൻ.കളറിസ്റ്റ്: രാജീവ് രാജകുമാരൻ.സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ.പ്രമോഷൻ മാനേജർ ഷൗക്കത്ത് മാജിക്‌ ലാബ്.റിലീസ് മാർക്കറ്റിംഗ് മാജിക് ലാബ് പ്രൊഡക്ഷൻ ഹൗസ്. പി.ആർ.ഒ. എം.കെ.ഷെജിൻ

Tags:    
News Summary - Bengali director to direct Malayalam film; Aadrika to be released on May 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.