ചുരുക്കം സിനിമകള്‍കൊണ്ടുതന്നെ ലോക സിനിമാ ഭൂപടത്തിൽ സ്വന്തമായ സ്ഥാനം കണ്ടെത്തിയ ചലച്ചിത്രകാരനാണ് ബേലാ താർ. പ്രശസ്തങ്ങളായ പല മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തു. 1979ൽ ‘ഫാമിലി നെസ്റ്റി’ലൂടെ ഫീച്ചർ സിനിമ രംഗത്തേക്ക് കടന്ന താർ 2011ൽ ‘ടൂറിന് ഹോര്‍സി’നുശേഷം മതിയാക്കുമ്പോൾ സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം ഒമ്പത് മാത്രമായിരുന്നു.
1955ൽ ബേലാ താർ സീനിയറിന്റെയും മാരി താറിന്റെയും മകനായി ഹംഗറിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ പെക്സിൽ ജനിച്ച ബേലാ താറിന് തന്റെ 14ാം ജന്മദിനത്തിൽ പിതാവ് 8 എം.എം കാമറ സമ്മാനിച്ചതോടെയാണ് ഹ്രസ്വ സിനിമകൾ ഉണ്ടാക്കിത്തുടങ്ങിയത്. ഇവ ഹംഗറി നഗരത്തിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളായിരുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതം കാമറക്കണ്ണുകളിലൂടെ എല്ലാവരുടെയും മുന്നിലെത്തിച്ചു. 2011ൽ സിനിമ സംവിധാനത്തില്‍നിന്ന് വിരമിച്ച താർ പിന്നീട് സരയാവോ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആൻഡ് അക്കാദമിയുടെ ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തിന്റെ ഡീൻ ആയി. ഇവിടെയും താര് തന്റെ സിനിമാ കുടുംബത്തിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാലര വര്‍ഷത്തിനുശേഷം സ്ഥാപനം അടച്ചുപൂട്ടി.
സിനിമക്കുള്ള ഹംഗറിയിലെ ധനസഹായം, വിതരണം എന്നിവയില്‍ താറിന്റെ പോരാട്ടത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം ‘സാത്താന് ടാംഗോ’യുമായി ബന്ധപ്പെട്ടതാണ്. ഈ േപ്രാജക്ട് 1985ൽ വിഭാവനം ചെയ്തിരുന്നുവെങ്കിലും 1993 വരെ നിർത്തിവെച്ചിരുന്നു. കാരണം, അദ്ദേഹത്തിന്റെ വിമത സ്ഥാനവും കർശനമായ രാഷ്ട്രീയ സെൻസർഷിപ്പുമായിരുന്നു. ഇതുമൂലം പ്രധാന സ്റ്റുഡിയോകളിൽനിന്ന് ചിത്രത്തിന് ഫണ്ടിങ് നേടാൻ കഴിഞ്ഞില്ല. ഒടുവിൽ 1993ൽ ബർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ‘കാലിഗാരി’ അവാർഡും ബ്രസൽസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ‘ഏജ് ഡി ഓർ’ സമ്മാനവും ഈ സിനിമക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.