തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമായിരുന്നു 2014 ൽ പുറത്ത് ഇറങ്ങിയ ബാംഗ്ലൂർ ഡെയ്സ്. നസ്രിയ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്.
മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ തമിഴ് പതിപ്പും ഇറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. യാരിയൻ 2 എന്നാണ് ചിത്രത്തിന് പേര്. ദിവ്യ കോശ്ല കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ ദുൽഖർ സൽമാന്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ മീസാന്‍ ജഫ്രിയാണ്. പേൾ വി പുരിയാണ് നിവിൻ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായിക ദിവ്യ തന്നെയാണ് നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി സ്റ്റണ്ട് സീനുകൾ ഒരുക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷിംലയിൽ പൂർത്തിയായിട്ടുണ്ട്. രണ്ടാം ഷെഡ്യൂൾ മുംബൈയിലാണ് ചിത്രത്തെ ഉദ്ധരിച്ച് കൊണ്ട് അണിയറ പ്രവർത്തകർ പറയുന്നു. ബാംഗ്ലൂർ ഡെയ്സ് റീമേക്ക് ചെയ്യാൻ ദിവ്യക്ക് വളരെക്കാലമായി ആഗ്രഹമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.