പിറന്ന് അഞ്ചാം ദിനത്തിൽ നായിക; നൂലുകെട്ട് സിനിമാസെറ്റിൽ

പിറന്നുവീണ് അഞ്ചാം ദിവസത്തിൽ നായികയായിരിക്കുകയാണ് മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്‍റെ കുഞ്ഞ്. രുദ്ര എന്നാണ് കുട്ടിയുടെ പേര്. മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച്അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബിഗേൾ എന്ന ചിത്രത്തിലാണ് ബേബി രുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ.

നിവിൻ പോളി നായകനും ലിജോമോൾ നായികയും ആകുന്ന ഈ ചിത്രത്തിൽ ശ്രദ്ധേയരായ മറ്റ് അഭിനേതാക്കളുടെ സാന്നിധ്യവുമുണ്ട്. തിരുവനന്തപുരത്താണ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമെത്തുന്നത്. നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്.

ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഹെഡ്ഡും എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ചടങ്ങ്. ആദ്യം പേര് ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമയും ലിജോമോളും സംഗീത് പ്രതാപും അഭിമന്യു തിലകനും ചേർന്നായിരുന്നു. നിവിൻ പോളിയും അണിയറപ്രവർത്തകരും ഒത്തുചേർന്നതോടെ അവിസ്മരണീയമായ ചടങ്ങായി മാറി നൂലുകെട്ട്.

Tags:    
News Summary - baby girl movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.