'താങ്കള്‍ ഇന്ത്യക്കാരന്‍ അല്ലേ'? ആരാധകന്റെ ചോദ്യത്തിന് ബാബു ആന്‍റണിയുടെ ഉഗ്രൻ മറുപടി

 ലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ബാബു ആന്റണി. കുടുംബത്തോടൊപ്പം വിദേശത്ത് ജീവിക്കുന്ന താരം ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരികെ  എത്തിയിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി എത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 

സോഷ്യൽ മീഡിയയിലും സജീവമാണ് ബാബു ആന്റണി. തന്റെ ആരാധകർക്കായി സിനിമ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കൂടാതെ ആരാധകരുടെ ചോദ്യത്തിനും നടൻ മറുപടി നൽകാറുണ്ട്. കഴിഞ്ഞ ദിവസം( ആഗസ്റ്റ് 14) മോഹൻലാലിനും എം.ജി സോമനുമൊപ്പമുള്ള ഒരു പഴയ ചിത്രം നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് ചുവടെയായി ' താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ...രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. ഇതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല..' എന്ന് ഒരാൾ കമന്റ് ചെയ്തു.

ഇതിന് ഉടൻ തന്നെ ബാബു ആന്റണി മറുപടിയും നൽകി. 'താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75ാം സ്വാതന്ത്ര്യദിനം ' എന്നായിരുന്നു താരത്തിന്‍റെ മറുപടി. നിമിഷനേരം കൊണ്ട് ബാബു ആന്റണിയുടെ കമന്റ് വൈറലാവുകയായിരുന്നു.

Tags:    
News Summary - Babu Antony Reply About netizen Independence Comment, went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.