ആസാദി ഒ.ടി.ടിയിലേക്ക്; എവിടെ കാണാം

നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ആസാദി മേയ് 23നാണ് തിയറ്ററുകളിൽ എത്തിയത്. ലിറ്റിൽ ക്രൂഫിലിംസിന്‍റെ ബാനറിൽ ഫൈസൽ രാജ നിർമിച്ച ചിത്രം സെൻട്രൽ പിക്ച്ചഴ്സ് ആണ് പ്രദർശനത്തിനെത്തിച്ചത്. ചിത്രം ഈ മാസം ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ആസാദി തിയറ്റർ റിലീസിന് മുന്നോടിയായി തന്നെ മനോരമ മാക്‌സുമായി ഒ.ടി.ടി സ്ട്രീമിങ് കരാറുണ്ടാക്കിയിരുന്നു. ചിത്രം ഉടൻ ഒ.ടി.ടിയിൽ എത്തുമെന്ന് മനോരമ മാക്സ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ല.

ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവീണ രവിയാണ് നായിക. പത്തുവർഷത്തെ ഇടവേളക്കുശേഷം വാണിവിശ്വനാഥ് ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടി.ജി. രവി, വിജയകുമാർ (കാപ്പഫെയിം) ഷാബു പ്രൗദിൻ, രാജേഷ് ശർമ, ബോബൻ സാമുവൽ, മാലാ പാർവതി, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻ ബിനോ, ആന്റണി ഏലൂർ, ആശാ മഠത്തിൽ, അഷ്ക്കർ അമീർ, തുഷാരഹേമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:    
News Summary - Azadi OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.