'ആവേശം' താരം മിഥുട്ടി വിവാഹിതനായി

‘ആവേശം’ സിനിമയിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മിഥുട്ടി വിവാഹിതനായി. പാര്‍വതി ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടിക്ക് ടോക്ക് വിഡിയോകളിലൂടെയും റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് തൃശൂർ സ്വദേശിയായ മിഥുട്ടി. റീലുകളിലൂടെ മിഥുട്ടിയുടെ പ്രകടനം കണ്ട ശേഷമാണ് ആവേശം എന്ന സിനിമയിലേക്ക് ജിത്തു മാധവൻ ക്ഷണിക്കുന്നത്. ചിത്രത്തിൽ 'കുട്ടി' എന്ന കഥാപാത്രത്തെയാണ് മിഥുട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ നായകനായ സിനിമയിലെ മിഥുട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Tags:    
News Summary - Avesam star Mithuty gets married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.