ആസിഫ് അലി നായകനാകുന്ന ചിത്രമായ 'സർക്കീട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വിനായക് അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവരാണ്.
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സർക്കീട്ട്'. പൂർണ്ണമായും ഗൾഫ് പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ ചിത്രീകരണം ദുബൈ, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്.
ഫാമിലി ഫീൽഗുഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ ആസിഫ് അലി, ബാലതാരം ഓർഹാൻ, ദീപക് പറമ്പോൽ, ദിവ്യ പ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനരചന - അൻവർ അലി, സുഹൈൽ എം. കോയ. സംഗീതം - ഗോവിന്ദ് വസന്ത. ഛായാഗ്രഹണം -അയാസ് ഹസൻ. എഡിറ്റിംഗ്- സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്. വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്. മേക്കപ്പ് - സുധി, ലൈൻ. നിശ്ചല ഛായാഗ്രഹണം -എസ്.ബി.കെ. ഷുഹൈബ്. പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.