ആഗസ്റ്റ് നാലിന് റിലീസ് ചെയ്യാനിരിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ ആദ്യഗാനം ജൂലൈ 20 ന് ഉച്ചക്ക് 12 മണിക്ക് സത്യം ഒാഡിയോസ് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്തും സംവിധായകൻ ഷമീർ ഭരതന്നൂരും വാർത്താകുറിപ്പിൽ അറിയിച്ചു.
‘മാനാഞ്ചിറ മൈതാനത്ത് വെയിൽ ചാരും നേരത്ത്’ എന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. നഫ്‍ല സാജിദും യാസിർ അഷറഫും ചേർന്ന് സംഗീതം നൽകിയ ഗാനത്തിന്റെ രചന എ.കെ നിസാം ആണ്. സിയ ഉൾ ഹഖ് ആണ് ആലാപനം.
നഫ്‍ല സാജിദ്, യാസിർ അഷറഫ്
നൂറോളം ഡാൻസർമാർ അണിനിരക്കുന്ന ചിത്രത്തിന്റെ കൊറിയോഗ്രഫി പ്രമുഖ നൃത്ത സംവിധായകൻ അയ്യപ്പദാസാണ് നിർവഹിച്ചത്.
സിയ ഉൾ ഹഖ്, അയ്യപ്പദാസ്, എ.കെ നിസാം
പ്രമുഖ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായൺ സംഗീതം നൽകി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം ഉൾപ്പെടെ ചിത്രത്തിൽ ആകെ നാല് ഗാനങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.