'പാക് നടനുമായി പ്രണയത്തിൽ'..ആ വാർത്ത വായിച്ച് ഞാൻ കുറേ ചിരിച്ചു -അമീഷാ പട്ടേൽ

പാക് താരം ഇമ്രാൻ അബ്ബാസുമായിട്ടുളള സൗഹൃദത്തെ കുറിച്ച് നടി അമീഷാ പട്ടേൽ. ഇരുവരും പ്രണയത്തിലാണെന്നുളള വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് നടനുമായുളള ബന്ധത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും പ്രചരിച്ച പ്രണയ വാർത്ത ഒരുപാട് ചിരിപ്പിച്ചെന്നും നടി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഞാനും പ്രണയ വാർത്ത വായിച്ചു. എനിക്ക് ചിരിയാണ് വന്നത്. അത് വളരെ തെറ്റായ വാർത്തയാണ്. ഞങ്ങൾ തമ്മിൽ യു. എസിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണ്. ഇന്ത്യയെ സ്നേഹിക്കുന്ന പാകിസ്താനിലെ  മിക്ക സുഹൃത്തുക്കളുമായും ഞാൻ മികച്ച ബന്ധം പുലർത്തുന്നുണ്ട്. അബ്ബാസും സിനിമ മേഖലയിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട്. അതിനിടയിലാണ് ആ പരിപാടിയിൽ ഞങ്ങൾ കണ്ടുമുട്ടിയത്. എന്റെ ഗാനം അദ്ദേഹത്തിന്റേയും പ്രിയപ്പെട്ടതാണ്. അങ്ങനെയാണ് ആ വീഡിയോ സംഭവിക്കുന്നത്. മറ്റൊരു സുഹൃത്താണ്   വീഡിയോ  ചിത്രീകരിച്ചത്. അത് വളരെ മനോഹരമായി വന്നു, അതിനാൽ ഞങ്ങൾ അത് പോസ്റ്റുചെയ്‌തു. ഇത് പ്ലാൻ ചെയ്തതല്ല," നടി പറഞ്ഞു.

അമീഷ പട്ടേലിന്റെ ക്രാന്തി എന്ന സിനിമയിലെ ഗാനമാണ്  ഇരുവരും ചേർന്ന് വീണ്ടും അവതരിപ്പിച്ചത്. ഇത് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെയാണ് താരങ്ങൾ പ്രണയത്തിലാണെന്നുള്ള കിംവദന്തികൾ പ്രചരിച്ചത്.

News Summary - Ameesha Patel Opens Up About Relation With Pakistani actor Imran Abbas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.