ത്രില്ലർ ചിത്രവുമായി അമല പോൾ; 'ദി ടീച്ചർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്...

ഞ്ച് വർഷത്തിന് ശേഷം അമല പോൾ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ദി ടീച്ചർ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സസ്പെൻസ് ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം വിവേക് ആണ് സംവിധാനം ചെയ്യുന്നത്. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രം അമലാ പോളിന്റെ മലയാളത്തിലേക്കുള്ള ഗംഭീര തിരിച്ചുവരവ് ആയിരിക്കും എന്നുറപ്പുനൽകുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അമല പോഴളിനോടൊപ്പം ചെമ്പൻ വിനോദ്, മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിര്‍മ്മിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

വിനായക് ശശികുമാർ, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,

ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്. വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.

Tags:    
News Summary - Amala Paul Malayalam Thriller Movie Teacher First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.