ഈ വര്‍ഷത്തെ വേഴ്സറ്റൈൽ നടനുള്ള ദാദാ സാഹെബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്‌കാരം തെലുങ്ക് താരം അല്ലു അര്‍ജുന്‍ സ്വന്തമാക്കി. 2025ൽ നടന് ലഭിക്കുന്ന മൂന്നാമത്തെ വലിയ പുരസ്കാരമാണിത്. പുരസ്കാരത്തിന് പിന്നാലെ നടന് അഭിനന്ദനമറിയിച്ച് ഡി.പി.ഐ.എഫ്.എഫ് ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30 ന് മുംബൈയിലെ എസ്.വി.പി സ്റ്റേഡിയത്തിലെ എൻ.എസ്.സി.ഐ ഡോമിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്.
ലോകമെമ്പാടും ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം നൽകിയതിന് ഡി.പി.ഐ.എഫ്.എഫിനും പ്രേക്ഷകർക്കും നന്ദി അറിയിച്ചു കൊണ്ട് നടൻ എക്സിൽ പോസ്റ്റിട്ടു. അവിശ്വസനീയമായ ഈ ബഹുമതി നല്‍കിയതില്‍ നടൻ സംഘാടകര്‍ക്ക് നന്ദി അറിയിച്ചു. ഈ വര്‍ഷത്തെ എല്ലാ വിഭാഗങ്ങളിലെയും പുരസ്‌കാര ജേതാക്കള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. പിന്തുണയും സ്‌നേഹവും നല്‍കിയ പ്രേക്ഷകരോടും ആത്മാര്‍ഥമായ നന്ദിയുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
2025 ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്‌സില്‍ അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പുഷ്പ 2- ദി റൂള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ ബഹുമതി. ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡ്‌സിലും പുഷ്പ 2 ലെ പ്രകടനത്തിന് അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 2021 ല്‍ പുഷ്പ-ദി റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനും അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.