അക്ഷയ് കുമാറിനെ ഞെട്ടിച്ച മലയാളി നടി; വൈറലായി നടന്റെ വിഡിയോ

ടൻ അക്ഷയ് കുമാർ പറഞ്ഞ മലയാളി നടി താനാണെന്ന് സുരഭി ലക്ഷമി. ഒരു അഭിമുഖത്തിൽ, ദേശീയ പുരസ്കാരദാന ചടങ്ങിൽ പരിചയപ്പെട്ട മലയാളി നടിയെക്കുറിച്ച് നടൻ പറഞ്ഞിരുന്നു. സുരഭി ലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അക്ഷയ് കുമാറിന്റെ വാക്കുകളിൽ സന്തോഷമുണ്ടെന്നും ആ സംഭാഷണം ഓർമിച്ചിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സുരഭി  കമന്റ് കമന്റു ചെയ്തു.

'അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ബഹുമതിയായി ഞാൻ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവെക്കാൻ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം'-എന്നായിരുന്നു സുരഭിയുടെ കമന്റ്.

'ദേശീയ പുരസ്കാരം വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘‘സർ... താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട്?’’ 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സർ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?'- എന്നായിരുന്നു അക്ഷയ് കുമാർ വിഡിയോയിൽ പറഞ്ഞത്

2017-ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ  പുരസ്കാരം ലഭിച്ചത്. റുസ്തം എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിനെ മികച്ച നടനാക്കിയത്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിനാണ് സുരഭി പുരസ്കാരത്തിനർഹയായത്.



Tags:    
News Summary - Akshay Kumar's Viral Speech About Malayali actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.