'രാംസേതു യാഥാർഥ്യമോ സങ്കല്പമോ' എന്ന്​ പോസ്റ്ററിൽ; ചരിത്ര സംഭവങ്ങളെ സംശയിച്ചതിന്​ അക്ഷയ്​ ചിത്രത്തിനെതിരെ പ്രതിഷേധം

ബോളിവുഡ്​ സൂപ്പർതാരം അക്ഷയ്​ കുമാറി​െൻറ ഒടിടി റിലീസായെത്തിയ ചിത്രമായിരുന്നു 'ലക്ഷ്​മി'. വിവാദമായതിനെ തുടർന്ന്​ പേര്​ മാറ്റിയെത്തിയ ലക്ഷ്​മിക്ക്​ ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്​ താരം. 'രാമ സേതു' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തി​െൻറ ഫസ്റ്റ്​ലുക്​ പോസ്റ്റർ അക്ഷയ്​ കുമാർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന്​ പിന്നാലെ പുതിയ വിവാദവും ഉടലെടുത്തിരിക്കുകയാണ്​.

ശ്രീരാമൻ നിർമിച്ചു എന്ന വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണ്​ 'രാമസേതു' എന്ന ചിത്രമെന്നാണ്​ പോസ്റ്റർ നൽകുന്ന സൂചന. എന്നാൽ, വിവാദത്തിന്​ വഴിവെച്ചത്​ പോസ്റ്ററിൽ 'രാമസേതു യാഥാർഥ്യമോ സങ്കൽപ്പമോ' എന്ന ടാഗ്​ലൈൻ കൊടുത്തതാണ്​. ഹിന്ദു മതത്തിലെ ചരിത്ര സംഭവങ്ങളെ സംശയത്തി​െൻറ നിഴലിൽ നിർത്തുന്നു എന്ന്​ ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരത്തെയും ചിത്രത്തെയും എതിർത്ത്​ രംഗത്തെത്തി.

വിവിധ തരത്തിലുള്ള മറുപടികളും പ്രതിഷേധങ്ങളുമാണ്​ ട്വിറ്ററിൽ പലരും പങ്കുവെച്ചത്​. 'അക്ഷയ്​ കുമാർ ക്ഷമിക്കണം.. എ​െൻറ ഭഗവാൻ രാമനെ പണം ഖനനം ചെയ്യാൻ ഉപയോഗിക്കരുത്​. ഒരു ഹിന്ദു എന്ന നിലയിലുള്ള എ​െൻറ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ലക്ഷ്മി ബോംബ് നിങ്ങൾ ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങളുടെ സിനിമയെ / രാം സേതുവിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തയെ പിന്തുണയ്‌ക്കുമായിരുന്നു… -ഒരാൾ ട്വിറ്ററിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു.

എന്തും സങ്കൽപ്പമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോൾ ബോളിവുഡാണ്​​ തീരുമാനിക്കുന്നത്​. രാംസേതു സാങ്കൽപ്പികമാണെന്ന്​ ചിന്തിക്കുന്നവർക്കല്ലാം എ​െൻറ അഭിനന്ദനങ്ങൾ. എനിക്ക്​ അതൊരു യാഥാർഥ്യം മാത്രമാണ്​. ഒരു ബോളിവുഡ്​കാരനും അത്​ തെളിയിക്കേണ്ട ആവശ്യമില്ല. ഇവരെ പോലുള്ളവരെ ബഹിഷ്​കരിക്കുക. അല്ലെങ്കിൽ ഹിന്ദു മതത്തെ നിങ്ങളുടെ സിനിമയിൽ ഉപയോഗിക്കാതിരിക്കുക. -ഇങ്ങനെയായിരുന്നു മറ്റൊരാളുടെ പ്രതികരണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.