അജിത്തും ശാലിനിയും മകൻ അദ്വിക്കിനോടൊപ്പം

കേരളത്തിൽ ക്ഷേത്ര ദർശനത്തിനെത്തി അജിത്തും ശാലിനിയും; ചർച്ചയായി അജിത്തിന്‍റെ നെഞ്ചിലെ ടാറ്റൂ

തമിഴ് നടൻ അജിത്തും മലയാളികളുടെ പ്രിയങ്കരി ശാലിനിയും ഏറെ ആരാധകരുള്ള താര ജോടികളാണ്. ഇരുവരുടേയും വിശേഷമറിയാൻ ആരാധകർ എപ്പോഴും താൽപര്യം പ്രകടിപ്പിക്കാറുണ്ട്. തന്‍റെ സിനിമ അഭിനയവും കാർ റെയ്സിങ്ങിനോടുള്ള പാഷനും ഒരേപോലെ കൊണ്ടുപോവുകയാണിപ്പോൾ അജിത്ത്. തന്‍റെ ഇഷ്ടങ്ങൾക്ക് എപ്പോഴും പിന്തുണ നൽകി കൂടെ ഉണ്ടാവാറുള്ളത് പ്രിയ പത്നിയായ ശാലിനിയാണെന്ന് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ പാലക്കാടുള്ള കുടുംബക്ഷേത്രത്തിൽ ദർശനം നടത്തിയ കുടുംബത്തിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ അജിത്തിന്‍റെ നെഞ്ചിലായി ഒരു ടാറ്റൂ കാണാം. ഇതിനെ കുറിച്ച് പല അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. ശാലിനി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച അജിത്തിനോടും മകൻ അദ്വികിനോടുമൊപ്പമുള്ള ചിത്രത്തിലാണ് താരത്തിന്റെ ടാറ്റൂ ദൃശ്യമാകുന്നത്. മുണ്ടുടുത്ത താരത്തിന്‍റെ ചിത്രത്തിൽ ഹൃദയ ഭാഗത്തായി പച്ചകുത്തിയ ദേവീ സമാനമയ ഒരു രൂപം കാണാം. 'അനുഗ്രഹത്തിന്‍റെയും ഒരുമയുടേയും ഒരു ദിവസം' എന്ന അടിക്കുറിപ്പോടെയാണ് ശാലിനി ചിത്രം പങ്കുവെച്ചത്. എന്നാൽ ഈ ടാറ്റൂവാണ് കൂടുതൽ ശ്രദ്ധ നേടിയത്.


അജിത്തിന്‍റെ കുലദേവതയായ ഊട്ടുകുളങ്ങര ദേവിയുടെ ചിത്രമാണ് ടാറ്റൂ ചെയ്തതെന്നാണ് ചിലർ അവകാശപ്പെടുന്നത്. ഈ ക്ഷേത്രത്തിലാണ് താരം ദർശനത്തിനെത്തിയത്. എന്നാൽ മറ്റുചിലർ താരത്തിന്‍റെ ടാറ്റൂവിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ടാറ്റൂവിനെകുറിച്ച് അജിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം അജിതും ശാലിനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമർക്കളം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കാതൽ മന്നന് ശേഷം ശരൺ സംവിധാനം ചെയ്ത അമർക്കളം റൊമാന്റിക് ആക്ഷൻ ചിത്രമാണ്. പുറത്തിറങ്ങി 25 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. 'ഒരു ഇതിഹാസ പ്രണയകഥ' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ റീ റിലീസ് പോസ്റ്റർ പുറത്തിറക്കിയത്. അമർകളത്തിന്‍റെ സെറ്റിൽ വെച്ചാണ് ശാലിനിയുടെയും അജിതിന്‍റെയും യഥാർഥ പ്രണയകഥ ആരംഭിക്കുന്നതും 2000ത്തിൽ ഇരുവരും വിവാഹിതരാകുന്നതും.

Tags:    
News Summary - Ajith Kumar flaunts his spiritual tattoo for 1st time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.