അജയ് ദേവ്ഗണിന്‍റെ ദൃശ്യം 3 ഷൂട്ടിങും റിലീസും ഗാന്ധി ജയന്തി ദിനത്തിൽ

അജയ് ദേവ്ഗൺ തന്റെ പ്രശസ്ത കഥാപാത്രമായ വിജയ് സാല്‍ഗോന്‍കറായി തിരിച്ചെത്താൻ ഒരുങ്ങുന്നു. ദൃശ്യത്തിന്‍റെ ഹിന്ദിയുടെ മൂന്നാം ഭാഗം 2025 ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിക്ക് ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2025 ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2026 ഒക്ടോബർ 2 ന് റിലീസ് ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ദൃശ്യം 2ന്‍റെ സംവിധായകൻ അഭിഷേക് പഥക് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹാരാഷ്ട്രയിലുടനീളം മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഷൂട്ട് ആണ് ചിത്രത്തിന് നിശ്ചയിച്ചിരിക്കുന്നത്.

അജയ് ദേവ്ഗൺ ഇതിനകം തന്നെ തന്‍റെ ഡേറ്റുകൾ നൽകിയതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്. നിലവില്‍ സംഭാഷണത്തിന്റെ ഡ്രാഫ്റ്റിന്റെ പണിപ്പുരയിലാണെന്നും തിരക്കഥ പൂർത്തിയായതായതുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ശ്രിയ ശരൺ, തബു, ഇഷിത ദത്ത, രജത് കപൂർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ഭാര്യ നന്ദിനി സാല്‍ഗോന്‍കറിന്‍റെ കഥാപാത്രം അവതരിപ്പിച്ചത് ശ്രീയ ആയിരുന്നു.

ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നാണ് അഭിഷേക് പഥക് രണ്ടാംഭാഗം സംവിധാനം ചെയ്തത്. 2022 നവംബർ 18നാണ് ദൃശ്യം2 റിലീസ് ചെയ്തത്.

മോഹൻലാൽ അഭിനയിച്ച മലയാളം സിനിമയായ ദൃശ്യത്തിൽ നിന്നാണ് ദൃശ്യം3 എന്ന ഹിന്ദി ചിത്രം രൂപാന്തരപ്പെട്ടതെങ്കിലും മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മൂന്നാം ഭാഗത്തിന്റെ പതിപ്പാണോ അതോ ഹിന്ദി ടീം തയാറാക്കുന്ന പൂർണമായ തുടർച്ചയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Tags:    
News Summary - Ajay Devgn Drishyam 3 shooting start on Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.