ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി ഒക്ടോബർ 28 ന് തിയറ്ററുകളിൽ എത്തും.
നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് കുമാരി പറയുന്നത്. ചിത്രത്തിൽ കുമാരിയായി ഐശ്വര്യ ലക്ഷ്മിയാണ് എത്തുന്നത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് പ്രേക്ഷകർക്ക് മുന്നിൽ 'കുമാരിയെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുമാരിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ഗോകുല്‍ ദാസാണ് പ്രൊഡക്ഷൻ ഡിസൈനര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.