മലയാളത്തിൽ മറ്റൊരു കാമ്പസ് ചിത്രം കൂടി. മലയാള സിനിമയിൽ എന്നും ഓർത്തുവെക്കാൻ പറ്റുന്ന കാമ്പസ് ചിത്രമായ ക്ലാസ്മേറ്റ്സിന്‍റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമം നിർവഹിച്ചതോടെ 'ആഘോഷം' എന്ന കാമ്പസ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിലാണ് ചിത്രീകരണം.
ഗുമസ്തൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ് ക്ലാപ്പ് നൽകി. ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്) വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റം ശ്രദ്ധേയമായ ചിത്രമായ ക്ലാസ്മേറ്റ്സിന്‍റെ സംവിധായകൻ ലാൽ ജോസ് ചടങ്ങിലെത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് നരേൻ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. വിജയരാഘവൻ, സ്ഫടികം ജോർജ്, ജെയ്സ് ജോർജ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ഷാജു ശ്രീധർ, നന്ദു പൊതുവാൾ, നിഖിൽ രൺജി പണിക്കർ, ദിവ്യദർശൻ, സിനു സൈനുദ്ദീൻ,റുബിൻ ഷാജി കൈലാസ്, ഡോ. ദേവസ്യാ കുര്യൻ, ചിത്രത്തിലെ നായികയായ റോസ്മിൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
കഥാകൃത്തും നിർമാതാക്കളിൽ ഒരാളുമായ ഡോ. ലിസ്സി കെ. ഫെർണാണ്ടസാണ് ആമുഖ പ്രസംഗം നടത്തിയത്.
സ്വർഗം എന്ന ചിത്രത്തിനു ശേഷം സി.എൻ. ഗ്ലോബൽ മൂവിസ് നിർമിക്കുന്ന ചിത്രത്തേക്കുറിച്ചും കമ്പനിയേക്കുറിച്ചും ലിസ്സി.കെ.ഫെർണാണ്ടസ് പറഞ്ഞു. നല്ല ചിത്രങ്ങൾ നിർമിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
നരേൻ, വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആന്‍റണി, രൺജി പണിക്കർ, അജു വർഗീസ്, റോസ്മിൻ, ബോബികുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസ്സി കെ.ഫെർണാ
ണ്ടസ്, മഖ്ബൂൽ സൽമാൻ മനു രാജ്, ഫൈസൽ മുഹമ്മദ്,വിജയ് നെല്ലിസ്,കൃഷ്ണ, നാസർ ലത്തീഫ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം - സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസന്‍റ്. ഛായാഗ്രഹണം -റോ ജോ തോമസ്. എഡിറ്റിങ് -ഡോൺ മാക്സ്.
കലാസംവിധാനം - രാജേഷ്.കെ. സൂര്യ. മേക്കപ്പ് - മാളൂസ് കെ.പി. കോസ്റ്റ്യും - ഡിസൈൻ - ബബിഷ.കെ. രാജേന്ദ്രൻ. സ്റ്റിൽസ്-ജയ്സൺ ഫോട്ടോ ലാൻ്റ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ്. കെ.ആർ.
പ്രൊജക്റ്റ് ഡിസൈനർ - ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രണവ് മോഹൻ, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ. സി.എൻഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ, ജെസ്സി മാത്യു, ജോർഡി മോൻ തോമസ് ബൈജു എസ്.ആർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.