ആലപ്പുഴ: സെൻസർ ബോർഡിന്‍റെ ഇടപെടലിൽ പേരുമാറ്റിയ ‘എഡ്വിന്‍റെ നാമം’ സിനിമ 24ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ അരുൺരാജ്, നിർമാതാവ് എ. മുനീർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചില മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന 12 വയസ്സുകാരൻ പ്രതികരിക്കുന്ന സിനിമ ഒരു സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് പേരിലും സീനുകളിലും മാറ്റംവരുത്തണമെന്ന് കാട്ടി സെൻസർ ബോർഡ് അഞ്ച് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
പേരിലടക്കം മാറ്റം വരുത്തിയിട്ടും ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് കിട്ടിയത്. പ്രമോഷനു വേണ്ടി സമൂഹമാധ്യമങ്ങളിലടക്കം ഉപയോഗിച്ച ‘കുരിശ്’ എന്ന പേരാണ് മാറ്റിയത്. സിനിമ 30ലധികം തിയറ്ററുകളിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.