ആദിപുരുഷിലെ ഹനുമാന്റെ സംഭാഷണങ്ങൾ എന്താണ് ഇങ്ങിനെ? ട്രോളുകൾക്ക് മറുപടിയുമായി ഡയലോഗ് റൈറ്റർ

ഓം റൗട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ആദിപുരുഷ് പുറത്തിറങ്ങിയതുമുതൽ ട്രോളുകളിൽ മുങ്ങുകയാണ്. വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസ് ദുരന്തമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.. പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ, സണ്ണി സിങ്ങ്, ദേവ്ദത്ത് നാഗെ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ വിഎഫ്എക്സ്, ഡയലോഗുകൾ തുടങ്ങിയവയാണ് വലിയ രീതിയിലുള്ള പരിഹാസത്തിന് ഇരയാകുന്നത്.

ചിത്രത്തിലെ ഹനുമാന്റെ സംഭാഷണങ്ങൾ വളരെ പ്രാദേശികമായി പോയെന്നും വിമർശനമുണ്ട്. ദേശീയ പുരസ്കാര ജേതാവായ മനോജ് മുന്താഷീർ ആണ് ആദിപുരുഷിന്റെ സംഭാഷണങ്ങൾ എഴുതിയത്. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. റിപബ്ലിക് വേൾഡിനു മനോജ് നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ചുള്ള ചോദ്യം ഉയർന്നത്.

ഹനുമാന്റെ സംഭാഷണങ്ങൾ വളരെ ലളിതമാക്കിത് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണോ അതോ പ്രേക്ഷകർകരിലേക്ക് കൂടുതൽ അടുപ്പമുണ്ടാക്കാനാണോ എന്നായിരുന്നു ചോദ്യം. ഹനുമാന്റെ സംഭാഷണങ്ങൾ എഴുതിയത് വളരെയധികം ശ്രദ്ധ കൊടുത്താണെന്നാണ് മനോജ് പറയുന്നത്. ‘വളരെയധികം ശ്രദ്ധയെടുത്താണ് ഹനുമാന്റെ സംഭാഷണങ്ങൾ എഴുതിയത്. ഒരു ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഓരേ രീതിയിൽ സംസാരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അത്രയും ലളിതമാക്കിയതെന്ന് മനസ്സിലാക്കണം’-മനോജ് പറഞ്ഞു.

‘കഥ പറയൽ എന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത്തരത്തിൽ കഥകൾ നിറഞ്ഞ ഒരു ഗ്രസ്ഥമാണ് രാമായണം. നമ്മളെല്ലാവരും എങ്ങനെയാണ് രാമായണത്തെ കുറിച്ച് അറിഞ്ഞത്. കുട്ടികാലം മുതൽക്കെ നമ്മൾ രാമായണം കേൾക്കുന്നു. ഈ ഭാഷയിലാണ് എന്റെ ചെറുപ്പത്തിൽ രാമായണ കഥകൾ പറഞ്ഞു തന്നിരുന്നത്. ഞാൻ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ്. നിങ്ങൾ തെറ്റ് ചൂണ്ടികാണിക്കുന്ന സംഭാഷണങ്ങൾ വലിയ മഹാൻമാർ പറഞ്ഞവയാണ്. കഥകൾ പറയുന്നവർ ധാരാളമായി ഇത് ഉപയോഗിച്ചിട്ടുണ്ട്. ഞാനല്ല ഈ സംഭാഷണം ആദ്യമായി എഴുതുന്നത്’-മനോജ് പറയുന്നു. സംസ്കൃതം കലർത്തി എഴുതാമായിരുന്നില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്യാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ല എന്നതായിരുന്നു മറുപടി.

വി​മ​ർ​ശി​ക്ക​പ്പെ​ട്ട സം​ഭാ​ഷ​ണ​ങ്ങ​ൾ മാ​റ്റും

തു​ട​ക്ക​ത്തി​ൽ സം​ഘ്പ​രി​വാ​ർ ഏ​റ്റെ​ടു​ക്കു​ക​യും പി​ന്നീ​ട് ത​ള്ളി​പ്പ​റ​യു​ക​യും​ചെ​യ്ത സി​നി​മ ‘ആ​ദി​പു​രു​ഷി’​ലെ വി​മ​ർ​ശി​ക്ക​പ്പെ​ട്ട സം​ഭാ​ഷ​ണ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്ത് മ​നോ​ജ് ശു​ക്ല മു​ന്താ​ഷി​ർ.

‘എ​ല്ലാ​വ​രു​ടെ​യും വി​കാ​ര​ത്തെ മാ​നി​ക്കു​ക എ​ന്ന​താ​ണ് രാ​മ​ക​ഥ​യി​ൽ​നി​ന്ന് പ​ഠി​ച്ച ആ​ദ്യ​പാ​ഠം. തെ​റ്റോ ശ​രി​യോ എ​ന്തു​മാ​ക​ട്ടെ, കാ​ലം​മാ​റും പ​ക്ഷേ, വി​കാ​ര​ങ്ങ​ൾ അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ൽ​ക്കും. ആ​ദി​പു​രു​ഷി​ന് വേ​ണ്ടി എ​ഴു​തി​യ 4000 വ​രി​ക​ളി​ൽ അ​ഞ്ചു വ​രി​ക​ൾ പ​ല​രേ​യും വേ​ദ​നി​പ്പി​ച്ചു. രാ​മ​ന്റെ മ​ഹ​ത്ത്വ​ത്തെ​യും സീ​ത​യു​ടെ പ​രി​ശു​ദ്ധി​യെ​യും വാ​ഴ്ത്തി​യ വ​രി​ക​ൾ​ക്ക്​ പ​ക്ഷേ, അ​ർ​ഹി​ച്ച പ്ര​ശം​സ കി​ട്ടി​യു​മി​ല്ല’ -മ​നോ​ജ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ത​യാ​റാ​ണെ​ന്നും ഈ ​ആ​ഴ്ച​ത​ന്നെ മാ​റ്റം​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Adipurush dialogue writer Manoj Muntashir defends Hanuman's dialogues: 'Meticulous thought process has gone into it'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.