ജയേട്ടനെ ഓർക്കാത്ത ഒരുദിവസംപോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല -സീമ

നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഓർക്കാത്ത ഒരുദിവസംപോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് നടി സീമ. സിനിമയിൽ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടൻ ജയനോടായിരുന്നെന്നും സീമ പറയുന്നു. തൻെറ സമാനതകളില്ലാത്ത ജീവിതം വിവരിക്കുന്ന 'മാധ്യമം' വാർഷികപ്പതിപ്പിലെ ആത്മഭാഷണത്തിലാണ് സീമ ഇക്കാര്യം വിവരിക്കുന്നത്.

ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ജോഡിയായിരുന്ന ജയനും സീമയും. 'മരണമില്ലാത്ത ജയേട്ടൻ' എന്ന വിശേഷണത്തിലാണ് ജയനെക്കുറിച്ചുള്ള ഓർമ്മകൾ സീമ പങ്കുവെക്കുന്നത്.


''സീമേ... ജയൻ പോയി''

ആ ദുരന്തത്തെക്കുറിച്ചോർക്കുമ്പോൾ ഇന്നും വല്ലാത്തൊരു ഞെട്ടലാണെന്ന് ജയൻ മരിക്കാനിടയായ അപകടത്തെക്കുറിച്ച് സീമ പറയുന്നു. അർച്ചന ടീച്ചറിൻെറ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസിൽനിന്നും ഫോൺവരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലർച്ചയോടെ ഒാടിവന്ന് ''സീമേ... ജയൻ പോയി'' എന്ന് പറഞ്ഞതെന്നും സീമ വിവരിക്കുന്നു. 'നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഒാർക്കാത്ത ഒരുദിവസം പോലും എെൻറ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആരായിരുന്നു എനിക്ക് ജയേട്ടൻ? സിനിമയിൽ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം.'

പൂർണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും തയാറായ ജയൻ

'പൂർണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടൻ തയാറായിരുന്നു. 'അങ്ങാടി'യിലും 'കരിമ്പന'യിലും 'മീനി'ലുമെല്ലാം അഭിനയിക്കുമ്പോൾ ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ ജീവൻ പണയപ്പെടുത്തി അഭിനയിച്ചതിെൻറ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടൻ പറഞ്ഞിരുന്നു. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തിൽ കൊണ്ടുചെന്നെത്തിച്ചതും.'

'മദ്രാസിൽനിന്ന് ജയേട്ടൻെറ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോൾ ശശിയേട്ടൻ പറഞ്ഞു: ''ആ മുഖം നീ കാണണ്ട''. സദാ ഊർജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയിൽ എനിക്ക് കാണാനാകുമായിരുന്നില്ല. മരണം കഴിഞ്ഞ് നാൽപത് വർഷങ്ങൾ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.'



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.