ആമിർ ഖാൻ പഞ്ചാബിയല്ല, എന്നാൽ കഠിനാധ്വാനം ചെയ്തിട്ടുണ്ട്; ലാൽ സിങ് ഛദ്ദയിലെ ഉച്ചാരണത്തെ കുറിച്ച് നടി സർഗുൺ

 ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ സിഖുകാരനായി വേഷമിടുന്ന ചിത്രമാണ് ലാൽ സിങ് ഛദ്ദ. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതോടെ ചിത്രത്തിലെ പഞ്ചാബി ഉച്ചാരണവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ നടന് നേരിടേണ്ടിവന്നിരുന്നു. ആമിറിന്റെ പഞ്ചാബി സംസാരം ആർട്ടിഫിഷ്യലായി തോന്നു​ന്നുവെന്നായിരുന്നു ട്വിറ്റിറിലടക്കം ഉയർന്നുവന്ന വിമർശനം.

എന്നാൽ, ലാൽ സിങ് ഛദ്ദയിലെ ആമിറിന്റെ പഞ്ചാബി സംസാരത്തിനെ​തിരെ ട്രോളുകൾ ഉയരുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബി നടിയായ സർഗുൺ മെഹ്‍ത. ആമിറിന് ഇതിലും നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നായിരുന്നു നടിയുടെ ​പ്രതികരണം. 'ശുദ്ധമായ പഞ്ചാബിയിൽ ആമിർ സംസാരിച്ചിരുന്നുവെങ്കിൽ ആർക്കും മനസിലാകില്ല. അതുപോലെ സൂപ്പർസ്റ്റാർ അടുത്തതായി ഒരു ബംഗാളി സിനിമ ചെയ്യുകയും ബംഗാളി വാക്കുകൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്താൽ അത് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയണമെന്നില്ല' -സർഗുൺ പറഞ്ഞു.

'ആമിർ സർ ഒരു പഞ്ചാബിയല്ല, എന്നാൽ അദ്ദേഹം ഈ വേഷം ചെയ്തു. അഭിനേതാക്കൾ എപ്പോഴും ബഹുമുഖമായ വേഷങ്ങൾ ചെയ്യണം. അദ്ദേഹത്തിന് കുറച്ചുനന്നായി ​ചെയ്യാൻ സാധിച്ചേനെ. അദ്ദേഹം സിനിമയിൽ എന്ത് ചെയ്താലും അതിന്റെ ഫലം എന്തായാലും ലഭിക്കും. അത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതേസമയം അമിർ ഖാൻ ശുദ്ധമായ പഞ്ചാബി ഉപയോഗിച്ചിരുന്നെങ്കിൽ ആർക്കും അത് മനസിലാവില്ലായിരുന്നു' -സർഗുൺ കൂട്ടിച്ചേർത്തു. ബോളിവുഡ് മാധ്യമമായ ഇന്ത്യ ഡോട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു ആമിറിനെതിരായ ട്രോളു​കളോടുള്ള നടിയുടെ പ്രതികരണം.

ഡ്രാമ കോമഡി വിഭാഗത്തിൽ വരുന്ന ലാൽ സിങ് ഛദ്ദ 2022 ആഗസ്റ്റ് 11നാണ് തിയേറ്ററിൽ എത്തുന്നത്. കരീന കപൂറാണ് ചിത്രത്തിലെ നായിക. നാഗചൈതന്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും പ്രത്യക്ഷപ്പെടുന്നുണ്ട്.

1994 ൽ ടോം ഹങ്കസ് നായകനായി എത്തിയ ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാൽ സിങ് ഛദ്ദ.

Tags:    
News Summary - Sargun Mehta About Aamir Khan’s Punjabi Accent in Laal Singh Chaddha Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.