12 വർഷത്തെ പ്രണയം; നടി പായൽ റോഹത്ഗ്രിയും സംഗ്രം സിങും വിവാഹിതരായി

ടി പായൽ റോഹത്ഗിയും ഗുസ്തി താരം സംഗ്രം സിങും വിവാഹിതരായി. ഹിന്ദു ആചാരവിധി പ്രകാരം ആഗ്രയിൽ വെച്ചായിരുന്നു കല്യാണം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.


സിമ്പിൾ ലുക്കിലായിരുന്നു പായൽ നവവധുവായി അണിഞ്ഞൊരുങ്ങിയത്. താരങ്ങളുടെ വിവാഹ ചിത്രങ്ങൾ വൈറലായിട്ടുണ്ട്.

ജൂലൈ ആറിനായിരുന്നു മെഹന്തി. ഇതിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിനായി ഇരുവരും തയാറെടുക്കുകയായിരുന്നു.


12 വർഷത്തെ പ്രണയത്തിന് ശേഷമാണ് പായൽ റോഹത്ഗ്രിയും സംഗ്രം സിങും വിവാഹിതരാവുന്നത്. 2011 ആയിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 2014 ൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 

Tags:    
News Summary - Actress Payal Rohatgi And wrestler Sangram Singh Got Married, went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.