കൊച്ചി: തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് നടി മൃദുല മുരളി. ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികരണം. കൊല്ലുന്നതിന് പകരം ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നാണ് നടി പറയുന്നത്. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
'കൊലപാതകവും കൊടും കുറ്റകൃത്യങ്ങളും ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവൻ മനുഷ്യരേയും ഇല്ലായ്മ ചെയ്യണോ. തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ'... നടി കുറിച്ചു.
മൃദുലയെ അനുകൂലിക്കുന്നതിനോടൊപ്പം വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. മൃഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ, ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി.
ആദ്യം പുറത്തേക്കിറങ്ങു, നായ കടിച്ച് പേ പിടിച്ചാൽ ആരും തിരിഞ്ഞുനോക്കില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. എനിക്ക് കടി കിട്ടി പേ പിടിച്ചാൽ തിരിഞ്ഞുനോക്കാൻ ആളുകൾ ഉണ്ടാവുമോ ഇല്ലയോ എന്നുള്ളത് തീരുമാനിക്കാൻ നിങ്ങളാരാണ്? നായ്ക്കളെ കൊല്ലുന്നതിനേക്കാൾ മികച്ച പരിഹാരമുണ്ടെന്നും നടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.