കൊച്ചി: നടിയും സഹസംവിധായികയുമായ അംബികാ റാവു (58) ഹൃദയാഘാതം മൂലം നിര്യാതയായി. തിങ്കളാഴ്ച രാത്രി 10.30ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു.
കുമ്പളങ്ങി നൈറ്റ്സിലെ നായികയുടെ അമ്മ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈറസ്, മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെംർ, രാജമാണിക്യം, വെള്ളി നക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ബാലചന്ദ്രമേനോന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലേക്ക് പ്രവേശിച്ചത്. തൃശൂരിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.