രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പതിവ്​ മെഡിക്കൽ പരിശോധനക്കെന്ന്​ ഭാര്യ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിനെ വ്യാഴാഴ്​ച രാത്രി ചെന്നൈ ആഴ്​വാർപേട്ട കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹസ്വാസ്​ഥ്യവും കടുത്ത തലവേദനയും അനുഭവ​പ്പെട്ടതിനെ തുടർന്നാണിത്​. എന്നാൽ, രജനികാന്തിനെ വർഷന്തോറും നടത്താറുള്ള പതിവ്​ മെഡിക്കൽ പരിശോധനക്കായാണ് (കംപ്ലീറ്റ്​ മെഡിക്കൽ ചെക്കപ്പ്​)​ അഡ്​മിറ്റ്​ ചെയ്​തതെന്നും അദ്ദേഹത്തി​ൻ്റെ ആരോഗ്യനിലയിൽ പ്രശ്​നങ്ങളില്ലെന്നും ഭാര്യ ലത രജനികാന്ത്​ മാധ്യമങ്ങളോട്​ പറഞ്ഞു.

നിശ്ചിത കാലയളവിൽ ചെയ്യുന്ന പതിവ് ഹെൽത്ത് ചെക്കപ്പ് മാത്രമാണിതെന്ന് രജനിയുടെ പബ്ലിസിസ്റ്റ് റിയാസ് കെ. അഹമ്മദും മാധ്യമ പ്രവർത്തകരെ അറിയിച്ചു. രജനി ആശുപത്രിയിലാണെന്ന വാർത്ത രാത്രി സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്​ ആരാധകരിൽ ആശങ്ക പടർത്തി. ആശുപത്രിക്ക്​ മുന്നിൽ ആരാധകരും വാർത്താലേഖകരും തടിച്ചുകൂടിയിട്ടുണ്ട്​.

ഇന്ത്യയിലെ പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹേബ്​ ഫാൽക്കെ അവാർഡ്​ ഏറ്റുവാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസമാണ്​ രജനികാന്ത്​ ചെന്നൈയിൽ തിരിച്ചെത്തിയത്​. ​

കഴിഞ്ഞ ഡിസംബറിൽ ശ്വാസംമുട്ടലും രക്തസമ്മർദത്തിലെ വ്യതിയാനവും മൂലം രജനിയെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്കാലയളവിൽ തന്നെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാൽ, അനാരോഗ്യം മൂലം പിന്നീട് ഈ തീരുമാനം മാറ്റുകയും ചെയ്തു. ഈമാസം 25ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയ രജനി രാഷ്ട്രപതി റാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. രജനികാന്തി​ൻ്റെ 'അണ്ണാത്തെ' സിനിമ ദീപാവലി റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന്​ എത്താനിരിക്കുകയാണ്.

Tags:    
News Summary - Actor Rajinikanth admitted to Chennai hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.