കൊച്ചി: കോവിഡ് നെഗറ്റീവായതായി നടൻ പ്രഥ്വിരാജ്. ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിലാണ് നെഗറ്റീവായതായി സ്ഥിരീകരിച്ചത്. ഒരാഴ്ച കൂടി ഐസൊലേഷനിൽ തുടരുമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
രോഗകാലയളവിൽ ആശ്വസിപ്പിച്ചവർക്ക് താരം നന്ദിയർപ്പിച്ചു. ഒക്ടോബർ 20ന് 'ജനഗണമന'സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിെൻറ സംവിധായകൻ ഡിജോ ജോസ് ആൻറണിക്കും കോവിഡ് പോസിറ്റീവായതോടെ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.