കോമഡി ജോണറിൽ എത്തുന്ന ഏറ്റവും പുതിയ സീരീസായ കാക്കി സർക്കസ് ഒ.ടി.ടിയില്‍. ഇന്ത്യയിലെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ സീ 5 (ZEE 5) വഴി പുറത്തിറങ്ങിയ ഈ സീരീസിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത് അമീൻ ബാരിഫാണ്. തമിഴ്നാട്ടിലെ ഒരു ജയിലിനെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. പുസ്തകങ്ങൾ എഴുതുകയും അത് തടവുകാരെകൊണ്ട് വായിപ്പിക്കുകയും, ജയിലിനുള്ളിൽ തന്നെ ഒരു അമ്പലം സ്ഥാപിച്ച് തടവുകാരെ കൊണ്ട് നേർച്ച ഇടിക്കുകയും ടെയ്യുന്ന ഒരു സൂപ്രണ്ടിന്റെ വിചിത്രമായ സമീപനമാണ് കഥയുടെ ആരംഭം.
ഒരു ദിവസം ജയിലിലെ ഭണ്ഡാരപ്പെട്ടി മോഷണം പോകുന്നതോടെ കഥക്ക് പുതിയ വഴിത്തിരിവ് ലഭിക്കുന്നു. ജയിലിനുള്ളിൽ തന്നെ നടന്ന മോഷണം പുറത്തറിയാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളും മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളും കഥയെ മുന്നോട്ട് നയിക്കുന്നു. വളരെ രസകരമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ സീരീസ് ഏഴ് എപ്പിസോഡുകളായാണ് പ്രേക്ഷകരിലേക്ക് എത്തുക.
മുനിഷ്കാന്ത്, സുഭാഷ് സെൽവം, രാജേഷ് മാധവൻ, ഗൗതമി നായർ, അമൃത, അബ്ദുൾ ലീ, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, മരുതുപാണ്ടിയൻ, ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് എന്റർടെയിൻമെന്റിന്‍റെ ബാനറിൽ ശ്രീനിധി സാഗർ ആണ് സീരീസ് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.