അസ്‌കർ അലിയുടെ ടൈം ലൂപ്പ് ത്രില്ലർ 'സംഭവം അധ്യായം ഒന്ന്' ഒ.ടി.ടിയിലേക്ക്; വിഷു ദിനത്തിൽ സ്ട്രീമിങ് ആരംഭിക്കും

അസ്‌കർ അലിയുടെ കരിയറിലെ ശ്രദ്ധേയമായ 'സംഭവം അധ്യായം ഒന്ന്' എന്ന മിസ്റ്ററി-ഫാന്റസി ഹൊറർ ചിത്രം ഒ.ടി.ടിയിലേക്ക്. തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ, റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറം 'സംഭവം. അധ്യായം ഒന്ന്' ഒ.ടി.ടിയിൽ റിലീസിനെത്തുകയാണ്.

കേരള-തമിഴ്‌നാട് അതിർത്തിയിലെ നിഗൂഢതകൾ നിറഞ്ഞ ഒരു വനപ്രദേശത്താണ് സിനിമയുടെ കഥ നടക്കുന്നത്. അവിടെ പോയിട്ട് ആരും തിരിച്ചുവന്നിട്ടില്ലെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മേഖലയിലേക്ക് കാണാതായ തമിഴ്‌നാട് പൊലീസ് ഓഫീസറെ തിരഞ്ഞ് മൂന്ന് കേരള പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നതാണ് ഇതിവൃത്തം. അന്വേഷണത്തിനിടയിൽ അവർക്ക് നേരിടേണ്ടി വരുന്ന അമാനുഷിക സംഭവങ്ങളും ടൈം ലൂപ്പുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ജിത്തു സതീശൻ മംഗലത്ത് സംവിധാനം ചെയ്ത ഈ ടൈം ലൂപ്പ് ത്രില്ലർ ഏപ്രിൽ 15ന് വിഷു ദിനത്തിൽ ഡിജിറ്റൽ പ്രീമിയർ നടത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘2026ലെ മൈൻഡ് ബെൻഡിങ് ത്രില്ലർ ഏപ്രിൽ 15 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു’ എന്ന കുറിപ്പോടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ അറിയിച്ചു.

അസ്‌കർ അലി നായകനാകുന്ന ചിത്രത്തിൽ വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസിം ജമാൽ, സെന്തിൽ കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാർച്ചിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവീൻ നജോസിന്റെ ഛായാഗ്രഹണവും അർജുൻ പ്രകാശിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ നിഗൂഢമായ അന്തരീക്ഷം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.

Tags:    
News Summary - Sambhavam Adhyayam Onnu OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.