'എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു'! ഫോളോവേഴ്സിന് മുന്നറിയിപ്പുമായി മനോജ് ബാജ്പേയി

ന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടൻ മനോജ് ബാജ്പേയി. ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. പ്രശ്നം പരിഹരിക്കുന്നതുവരെ തന്റെ അക്കൗണ്ടുമായുള്ള ആശയവിനിമയം ഒഴിവാക്കണമെന്ന് നടൻ ഫോളോവേഴ്സിനോട് അഭ്യർഥിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത്. “എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നത് വരെ എന്റെ അക്കൗണ്ടിൽ നിന്ന് വരുന്ന ഒന്നിനോടും പ്രതികരിക്കരുത്. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്- ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. എന്നാൽ അസ്വഭാവികമായതൊന്നും ഇതുവരെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ട്വിറ്ററിൽ സജീവമാണ് മനോജ് ബാജ്പേയി. വ്യാഴാഴ്ച അക്കൗണ്ടിൽ നടൻ കുറിച്ച ട്വീറ്റുകൾ തന്നെയാണ് ഇപ്പോഴുമുള്ളത്. ജോൺ എബ്രഹാം ചിത്രമായ സത്യമേവ ജയതേ 2 ന്റെ ടെലിവിഷൻ സംപ്രേക്ഷണത്തെ കുറിച്ചും, ഡൽഹി കാലാവസ്ഥയുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റുമാണ് ഏറ്റവും ഒടുവിലുള്ളത്.

'ജോറാം' ഇനി പുറത്ത് ഇറങ്ങാനുള്ള നടന്റെ ഏറ്റവും പുതിയ ചിത്രം. 52ാംമത് റോട്ടർഡാം ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം. ഒരു സർവൈവൽ ത്രില്ലറായ 'ജോറാം' സംവിധാനം ചെയ്തിരിക്കുന്നത് ദേവാശിഷ് മഖിജയാണ്. തനിഷ്ഠ ചാറ്റർജി, സ്മിത താമ്പോ, മേഘ മാഥുർ, രാജശ്രീ ദേവപാണ്ഡെ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Actor Manoj Bajpayee's Twitter account hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.