'ഞാൻ പോവുകയാണ്, ഒരു വല്ലാത്ത അവസ്ഥയിലാണിപ്പോൾ'- ബാല

താൻ ചെന്നൈയിലേക്ക് മടങ്ങി പോവുകയാണെന്ന്  നടൻ ബാല. ഇപ്പോഴുള്ളത് വല്ലാത്ത അവസ്ഥയിലാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നിയെന്നും ബാല പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ഞാൻ ചെന്നൈയിലേക്ക് പോവുകയാണ്. മനസ് ശരിയല്ല. എല്ലാവരും ചേർന്ന് എന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. കാശ് താരൻ പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ പണം ചോദിക്കില്ലായിരുന്നു. ഇപ്പോഴും ചോദിച്ചിട്ടില്ല. എന്നാൽ പാതിരാത്രി സഹായം ചോദിച്ച് എന്റെ വീട്ടിൽ വന്ന് സംസാരിച്ചവരുടെ ഡയലോഗൊക്കെ എനിക്ക് അറിയാം. എന്നിട്ട് ഈ നിമിഷം വരെ ഒരാൾ പോലും വിളിച്ചിട്ടില്ല. എന്നാൽ മനോജ് കെ ജയൻ ചേട്ടൻ വിളിച്ചു. അദ്ദേഹം നല്ല മനുഷ്യനാണ്- ബാല പറഞ്ഞു.

ജീവിതത്തിൽ ഇന്നുവരെ കഞ്ചാവ് തൊട്ടിട്ടില്ല. ഇപ്പോഴുള്ളത് ഒരു വല്ലാത്ത അവസ്ഥയാണ്. എല്ലാവരും എന്റെ അരുകിൽ വന്ന പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ആദ്യം ഇങ്ങോട്ട് വന്നത്. അത് ആദ്യം മനസിലാക്കൂ. ഇനി നല്ല മനുഷ്യരോടൊപ്പ പ്രവർത്തിക്കും- നടൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Actor Bala Emotional Words About shefeekinte santhosham controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.