ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനുവേണ്ടി നൽകിയ അഭിമുഖത്തിനിടെ അഭിഷേക് ആരാധ്യയേയും ഐശ്വര്യേയും കുറിച്ചും കുടുംബത്തെക്കുറിച്ചും അതിന്‍റെ സന്തേഷത്തെക്കുറിച്ചുമൊക്കെ പറഞ്ഞ വാക്കുകൾ ഗോസിപ്പുകൾക്കുള്ള മറുപടിയാവുകയാണ്.
ആരാധ്യയെ വളർത്തുന്ന കാര്യത്തിൽ മുഴുവൻ ക്രെഡിറ്റും ഐശ്വര്യക്ക് നൽകുകയാണ് അഭിഷേക്. ഫോണോ സഷ്യൽ മീഡിയയോ ആരാധ്യ ഉപയോഗിക്കാറില്ല. ഒട്ടും സ്വാർഥതയില്ലത്ത പാരന്‍റിങ്ങാണ് ഐശ്വര്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
പുറത്തു നിന്നുള്ള കാര്യങ്ങൾ വീടിനുള്ളിലേക്ക് കൊണ്ടുവരാൻ ഐശ്വര്യ സമ്മതിക്കാറില്ല. തന്റെ പുതിയ ചിത്രമായ കാളിധർ ലാപതയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
"എല്ലാത്തിന്റെയും ക്രെഡിറ്റ് പൂര്‍ണ്ണമായും ആരാധ്യയുടെ അമ്മക്കാണ് നല്‍കേണ്ടത്. എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാന്‍ സിനിമകള്‍ ചെയ്യാന്‍ പുറത്തുപോയിരുന്നു. ആരാധ്യയുടെ കാര്യത്തില്‍ കൂടുതല്‍ ഭാരം വഹിക്കുന്നത് എപ്പോഴും ഐശ്വര്യയാണ്." അഭിഷേക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.