ബോക്സോഫീസ് തൂക്കി 'ആവേശം'; 50 കോടിക്ക് പിന്നാലെ സുവർണ നേട്ടത്തിൽ ഫഹദ് ചിത്രം

ഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. ഏപ്രിൽ 11 ന് തിയറ്ററുകളിൽ എത്തിയ 'ആവേശം' സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ലോക്കൽ ഗുണ്ട നേതാവായ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. രംഗയായി ഗംഭീരപ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ ആഗോള ബോക്സോഫീസിൽ 100 കോടി നേടിയിരിക്കുകയാണ് ആവേശം . ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം 107 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 15 ദിവസത്തെ കണക്കാണിത്. 62 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. കേരളത്തിൽ നിന്ന് ചിത്രം 50 കോടി നേടിയിട്ടുണ്ട്. 45 കോടിയാണ് സിനിമയുടെ ഓവർ സീസ് കളക്ഷൻ. ഈ ആഴ്ച അവസാനിക്കുന്നതോടെ ആഗോളതലത്തിൽ 115 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വലയിരുത്തൽ. 150 കോടിയാണ് പ്രതീക്ഷിക്കുന്ന ലൈഫ് ടൈം തിയറ്റർ കളക്ഷൻ.

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം. ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിനൊപ്പം മികച്ച പ്രകടനമാണ് മറ്റുതാരങ്ങളും ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.

ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രോമാഞ്ചത്തിലെ പോലെ ആവേശത്തിലെ സുഷിൻ- വിനയക് കോമ്പോയിലെ ഗാനങ്ങൾ ട്രെന്റിങ്ങായിട്ടുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Aavesham box office collections: Fahadh Faasil starrer grossed 108Cr Worldwide in 2 Weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.