വാക്ക് പാലിച്ച് ആമിർ ഖാൻ! സിനിമയിലേക്ക് മടങ്ങി എത്തുന്നു...

 ടവേളക്ക് ശേഷം ആമിർ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു.  നടൻ തന്നെയാണ്  ചിത്രം നിർമിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള ജോലികൾ അണിയറയിൽ പുരോഗമിക്കുകയാണെന്നും 2024 ൽ ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിൽ എത്തുമെന്നും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു.

ആമിർ ഖാൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ചുളള മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് വിവരം. 

2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തു മാറി നിൽക്കുകയാണ് ആമിർ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്, ബോക്സോഫീസിൽ ചലനം സൃഷ്ടിക്കാനായില്ല. എന്നാൽ ലാൽ സിങ് ഛദ്ദയുടെ പരാജയമല്ല അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ കാരണമെന്ന് ആമിർ വ്യക്തമാക്കിയിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് സിനിമയിൽ നിന്ന് തൽക്കാലം മാറിനിൽക്കുന്നതെന്നാണ് നടൻ പറഞ്ഞത്. എന്നാൽ സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് നടൻ വ്യക്തമാക്കിയിരുന്നു.


Tags:    
News Summary - Aamir Khan back from break, locks Christmas 2024 for his next film:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.