ധ്യാനും ദേവനന്ദയും ഒന്നിക്കുന്ന 'കല്യാണമരത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

കൊച്ചി: ദേവനന്ദയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന 'കല്യാണമരം' ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്കിന് പിന്നാലെ എത്തിയ ഈ പോസ്റ്ററും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ഈ ഫാമിലി എന്റർടെയ്നർ ഈ മാസം തന്നെ തിയറ്ററുകളിലെത്തും.

മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസ് നിർമിക്കുന്ന ചിത്രത്തിൽ മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തുപറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ എന്നിവർക്കൊപ്പം നിർമാതാവ് സജി കെ. ഏലിയാസും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കാമറ: രജീഷ് രാമൻ, കഥ: വിദ്യ രാജേഷ്, തിരക്കഥ/സംഭാഷണം: പ്രദീപ് കെ. നായർ, സംഗീതം: അജയ് ജോസഫ്, ഗാനരചന: സന്തോഷ് വർമ്മ, പശ്ചാത്തല സംഗീതം: ശ്യാം ധർമ്മൻ, ഗായിക: ശ്രേയ ജയദീപ്, എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, പി.ആർ.ഒ: പി.ആർ. സുമേരൻ കലാസംവിധാനം സഹസ് ബാലയും മേക്കപ്പ് റഹീം കൊടുങ്ങല്ലൂരും നിർവ്വഹിക്കുന്നു. രാധാകൃഷ്ണൻ മങ്ങാടാണ് വസ്ത്രാലങ്കാരം. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും എം.എസ് നിതിൻ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. 

Tags:    
News Summary - The second look poster of 'Kalyanamaram', starring Dhyan and Devananda, has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.