'പിണറായി ഭരണം കണ്ടോ, ടിം...ടിം, നാണമില്ല ല്ലേ'; തിരുവാതിര കളിയില്‍ പരിഹാസവുമായി സംവിധായകൻ -വീഡിയോ

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ മെഗാ തിരുവാതിര കളിയെ പരിഹസിച്ച്​ നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍. 502 പേര്‍ പങ്കെടുത്ത തിരുവാതിര കളിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് നേരിട്ടത്. ഇതിനോടുള്ള പരിഹാസമായിട്ടാണ് കലാഭവന്‍ അന്‍സാര്‍ ഒറ്റയാന്‍ തിരുവാതിര കളിച്ചത്.

'ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍..... ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍. ആ ഭരണം കണ്ടോ, ടിം...ടിം... ഈ ഭരണം കണ്ടോ ടിം...ടിം.... നാണമില്ല ല്ലേ'- എന്നിങ്ങനെയാണ് തിരുവാതിര പാട്ടിന് സമാനമായ വരികളോടെ കലാഭവന്‍ അന്‍സാര്‍ ചൊല്ലി കളിക്കുന്നത്. അന്‍സാറിന്‍റെ സുഹൃത്തുക്കളായ ചിലരെയും വീഡിയോയില്‍ കാണാവുന്നതാണ്.

അതെസമയം അന്‍സാറിന്‍റെ പരിഹാസ വീഡിയോക്കെതിരെ ഇടതുപക്ഷ അനുകൂലികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കലാഭവന്‍ അന്‍സാറിന് 'പണികൊടുക്കണ'-മെന്ന ഭീഷണിയും ഇടതു അനുകൂലികള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ത്തുന്നുണ്ട്.

സി.പി.എം പോളിറ്റ്​ബ്യൂ​േറാ അംഗം എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും തിരുവാതിര കാണാനെത്തിയിരുന്നു. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്‍റെ പ്രമേയം.

Full View

Tags:    
News Summary - kalabhavan ansar mocks cpm thiruvatirakkali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.