'കൈയെത്തും ദൂരത്ത്' സിനിമ പരാജയപ്പെടാനുള്ള കാരണം ഫഹദ് അല്ല, അവതരിപ്പിച്ചത് തെറ്റായ സമയത്ത് -ഫാസിൽ

സിനിമയെ കുറിച്ച് ഫഹദിന് ധാരണയാവാത്ത സമയത്താണ് താൻ  സിനിമയിൽ അവതരിപ്പിച്ചതെന്ന് സംവിധായകൻ ഫാസിൽ. ഒരു അഭിനേതാവ് നിർബന്ധമായി ഹോംവർക്ക് ചെയ്തിരിക്കണം.  കഥാപാത്രത്തിന്റെ നോട്ടവും മാനറിസങ്ങളും മനസിലാക്കി എടുക്കാൻ പറ്റാത്ത സമയത്താണ് ഫഹദിനെ വെച്ച് സിനിമ ചെയ്തതെന്ന് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫഹദിനെ ഞാൻ വളരെ നേരത്തെ സിനിമയിൽ അവതരിപ്പിച്ചു. പാകം വക്കാനോ സിനിമയിലെ ഹോംവർക്കിനെ കുറിച്ചോ ഒരു ധാരണയില്ലായിരുന്നു. ഒരു ആർട്ടിസ്റ്റ് നിർബന്ധമായും ഹോം വർക്ക് ചെയ്യണം. കഥാപാത്രത്തിന്റെ നോട്ടവും മാനറിസങ്ങളും മനസിലാക്കി എടുക്കാൻ പറ്റാത്ത കാലത്താണ് ഞാൻ ഫഹദിനെ വെച്ച് ആദ്യ സിനിമ ചെയ്യുന്നത്. എന്നാൽ ആ സിനിമ ചെയ്യുന്നതിന് മുൻപ് ഇന്റവ്യൂ നടത്തിയിരുന്നു. അന്ന് എന്നിലെ സംവിധായകൻ ഫഹദിനുളളിലെ നടനെ കണ്ടെത്തി.

ഫഹദ് കാരണമല്ല എന്റെ തിരക്കഥ കൊണ്ടാണ് 'കൈയെത്തും ദൂരത്ത്' പരാജയപ്പെട്ടത്. എന്നാൽ ഫഹദ് തിരികെ സിനിമയിലേക്ക് വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് ഞാൻ അഭിമുഖങ്ങളിൽ പറയുകയും ചെയ്തു. എന്നാൽ ഇനി ഫഹദ് മാനസികമായി തയാറെടുക്കുന്ന സമയത്ത് സിനിമ ചെയ്താൽ മതിയെന്ന് അന്നേ തീരുമാനിച്ചിരുന്നു- ഫാസിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Fazil Opens Up About Kai Ethum Doorathu Movie Flop And Son Fahadh Faasil movie debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.