സുഹൃത്തുക്കൾ കാരണം എഡിറ്ററായി, ഇപ്പോൾ സംവിധായകനും- 'നിഴലി'ലൊതുങ്ങില്ല ഈ സിനിമാ യാത്ര

പത്ത് വർഷത്തിലേ​െറയായി തുടരുന്ന സിനിമായാത്രയിൽ മൂന്നാം വേഷപകർച്ചയിലാണിപ്പോൾ അപ്പു എൻ. ഭട്ടതിരി. സഹസംവിധായകനായിട്ടായിരുന്നു​ ആ യാത്രയുടെ തുടക്കം. പിന്നെ എഡിറ്ററായി, സംസ്​ഥാന ചലച്ചിത്ര അവാർഡ്​ ജേതാവുമായി. ഇപ്പോൾ സംവിധായകനും. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിലെത്തിയ 'നിഴൽ' ആണ്​ സംവിധായകൻ എന്ന നിലയിൽ അപ്പു എൻ. ഭട്ടതിരിയു​െട പേര്​ മലയാള സിനിമയിൽ എഴുതിച്ചേർത്തത്​. മേക്കിങിലൂടെയും പ്രമേയത്തിലൂടെയും ഏറെ ശ്ര​​ദ്ധ നേടിയിരുന്നു 'നിഴൽ'. അപ്പു എൻ. ഭട്ടതിരി 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.

അപ്രതീക്ഷിതമായി എഡിറ്ററായി

വാസ്​തവത്തിൽ സംവിധായകനായി സിനിമയിൽ വരാൻ ആഗ്രഹിച്ചയാളാണ്​ ഞാൻ. സിനിമയിൽ തുടക്കമിടുന്നത് അസിസ്​റ്റൻറ്​ ഡയറക്ടർ ആയിട്ടാണ്. ദുൽഖർ സൽമാൻ നായകനായ 'സെക്കൻറ്​ ഷോ' എന്ന സിനിമയിൽ. പിന്നെ 2013-14 ഒക്കെ ആയപ്പോഴേക്കും ഞാൻ പതിയെ എഡിറ്റർ ആയി മാറി തുടങ്ങി. കാരണം, ഒരു അസിസ്​റ്റൻറ്​ ഡയറക്ടർ എന്ന പ്രൊഫൈലിൽ നിൽക്കുമ്പോൾ ക്രിയേറ്റിവിറ്റി സൈഡിൽ ഇൻവോൾവ് ആകാൻ പറ്റുന്നില്ല എന്ന തിരിച്ചറിവ് വളരെ പെട്ടെന്ന് തന്നെ എനിക്ക്​ വന്നു. അതേസമയം, സിനിമാ സംവിധായകൻ ആകണം, അല്ലെങ്കിൽ വേറെ ഏതെങ്കിലും മാർഗത്തിൽ സിനിമയിൽ തന്നെ നിലനിൽക്കണം എന്നൊക്കെയുള്ള ആഗ്രഹവും ഉണ്ട്. അങ്ങനെ അക്കാലങ്ങളിൽ സഞ്​ജീവ് ഏട്ടനുമായി ('നിഴലി'​െൻറ തിരക്കഥാകൃത്ത്​ എസ്​. സഞ്​ജീവ്​) ചേർന്ന്​ ഞാൻ ഒരു സിനിമയുടെ തിരക്കഥ​െയാക്കെ ചെയ്തു. അത്രയും കാലം മുമ്പ്​ തന്നെ ഞങ്ങൾ ഒന്നിച്ചു ചേർന്നു സിനിമ സ്വപ്നം കാണുകയും അതിനായി ഉള്ള ശ്രമങ്ങൾ നടത്തുകയും ചർച്ചകളും സ്ക്രിപ്റ്റ് എഴുത്തും ഒക്കെ തുടങ്ങുകയും ചെയ്​തിരുന്നു.


അങ്ങനെയിരിക്കെ, ആ കാലത്ത്​ അപ്പോഴത്തെ സാമ്പത്തികമായ നിലനിൽപ്പിനും ആവശ്യത്തിനുമായി ഞാൻ സുഹൃത്തുക്കളുടെ ഷോർട്ട്ഫിലിം ഒക്കെ എഡിറ്റ് ചെയ്തു തുടങ്ങി. പിന്നീടാണ് ഫീച്ചർ ഫിലിം ഒക്കെ എഡിറ്റ് ചെയ്യുന്നത്. ഒട്ടും പ്ലാനിങില്ലാതെ തന്നെ, പ്രതീക്ഷിക്കാതെ തന്നെ എഡിറ്റർ ആയിപ്പോയ ആളാണ് ഞാൻ. സുഹൃത്തുക്കൾ കാരണം എഡിറ്ററായ ആളാണ് ഞാൻ എന്നതാണ് സത്യം. എന്നാൽ, എനിക്ക് അപ്പോഴും ഞാൻ സംവിധാനം ചെയ്യുന്ന സിനിമ ഞാൻ തന്നെ എഡിറ്റ് ചെയ്യണം എന്നുമുണ്ടായിരുന്നു.

എഡിറ്റർ സംവിധായകനാകു​േമ്പാൾ

'ഒരാള്‍പ്പൊക്കം' എന്ന ചിത്രത്തിലൂടെ ആയിരുന്നു എഡിറ്റര്‍ ആയുള്ള അരങ്ങേറ്റം. 'ഒറ്റമുറിവെളിച്ചം', 'വീരം' എന്നീ ചിത്രങ്ങളിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. സംവിധായകൻ ആകുമ്പോൾ കുറെക്കൂടി ഉത്തരവാദിത്തങ്ങൾ കൂടുകയാണ് ചെയുന്നത്. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ചിന്ത എപ്പോഴും മനസ്സിൽ കിടക്കുന്നത് കൊണ്ട് തന്നെ സ്ട്രെസ് കുറേക്കൂടി കൂടുതലാകും എന്നു തന്നെയാണ് ഒരു സംവിധായകൻ എന്ന നിലക്ക് ചിന്തിക്കുമ്പോൾ എനിക്ക് തോന്നുന്നത്. ഒരു സിനിമയുടെ മുഴുവൻ കാര്യങ്ങളും നമ്മളിലേക്ക് കേന്ദ്രീകരിക്കുമ്പോൾ അതനുസരിച്ചുള്ള പ്രഷര്‍ ഉണ്ടാകുമല്ലോ. എന്നാൽ, ഒരു എഡിറ്റർ എന്ന നിലക്ക് ഒരിക്കലും ഇത്തരം സ്ട്രെസ് ഞാൻ അനുഭവിച്ചിരുന്നില്ല. നമ്മൾ ഒരു സിനിമ എഡിറ്റ്​ ചെയ്യു​േമ്പാൾ എല്ലാ കാര്യങ്ങളിലും അതി​െൻറ സംവിധായകനെ ആശ്രയിക്കാൻ കഴിയും. 'നിഴലി'നെ സംബന്ധിച്ചിടത്തോളം ഒരേ സമയം എഡിറ്ററും ഡയറക്ടറും ആയിരിക്കുക എന്നത് ഉത്തരവാദിത്തം വളരെ കൂടുതലുള്ള ജോലി തന്നെയായിരുന്നു. എഡിറ്റർ ആയി രണ്ടുമൂന്ന്​ പ്രോജക്​ടുകൾ കമ്മിറ്റി ചെയ്​തിട്ടുണ്ട്​. സംവിധായകൻ എന്ന നിലക്കുള്ള പുതിയ വർക്കിന്​ അൽപം സമയമെടുക്കും.

'നിഴലി'ന്‍റെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോ ബോബന്​ നിർദേശം നൽകുന്ന അപ്പു എൻ. ഭട്ടതിരി

രണ്ട് എഡിറ്റർമാരുമായി 'നിഴൽ'

ഒരാൾ കൂടെ എഡിറ്റർ ആയി എനിക്കൊപ്പം ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന തോന്നലിൽ നിന്നാണ്​ ഒരാളെ കൂടി കൂടെ കൂട്ടിയത്​. എസ്​റ്റാബ്ലിഷ് ആയിട്ടുള്ള ഒരാളായിരുന്നില്ല എനിക്കൊപ്പം ഉണ്ടായിരുന്നത്​. കോളേജിൽ എനിക്കൊപ്പം പഠിച്ച എസ്​.പി. അരുൺലാൽ ആണ്​ എനിക്കൊപ്പം എഡിറ്റിങ്​ നിർവഹിച്ചത്​. അരുൺ വിഷ്വൽ ഇഫക്ട്സ് ഒക്കെ ചെയ്യുന്ന ആളാണ്. 'നിഴലി'​െൻറ വിഷ്വൽ ഇഫക്ട്സ് പ്രൊഡ്യൂസറും അരുൺലാൽ ആണ്. അരുൺ എഡിറ്റ് ചെയ്യുമെങ്കിലും ഫുൾ ടൈം എഡിറ്റർ അല്ല. എന്നാൽ അവന്​ എഡിറ്റിങി​െൻറ ക്രാഫ്റ്റ് ഉണ്ടെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് കൂടെ കൂട്ടിയത്.

ഏറ്റവും ഇഷ്​ടം ത്രില്ലർ

ത്രില്ലർ സിനിമകൾ വളരെയധികം ഇഷ്​ടമാണെനിക്ക്​. ആദ്യമായി സംവിധായകുന്നത്​ ഒരു ത്രില്ലർ സബ്ജക്ടിലൂടെ ആകണം എന്ന് തന്നെയായിരുന്നു തീരുമാനം. തിരക്കഥയൊരുക്കിയ സഞ്ജീവ്​ ഏട്ടനും ത്രില്ലർ സിനിമകൾ ഇഷ്​ടപ്പെടുന്നയാളാണ്. കഥക്ക് ആവശ്യമായ പഠനം ഒക്കെ അദ്ദേഹം നന്നായി നടത്തിയിരുന്നു. അതി​െൻറ ലോജിക്​ സൈഡ് എല്ലാം അദ്ദേഹം നന്നായി കൈകാര്യം ചെയ്​തിട്ടുണ്ട്​. പിന്നെ എ​െൻറ സഹ സംവിധായകരോട്​ ആവശ്യമായ റിസർച്ച്​ വശങ്ങൾ ഏതൊക്കെയാണെന്ന്​ പറഞ്ഞിരുന്നു. അവരത് എനിക്ക് ചെയ്തു തന്നു. അതുകൂടി വെച്ച്​ സിനിമയ്ക്ക് വേണ്ട മാറ്റങ്ങൾ വരുത്തിയാണ്​ മുന്നോട്ടുപോയത്. പിന്നെ ഞാൻ ഇതുവരെ ഒരു ഫുൾ ത്രില്ലർ ചിത്രം എഡിറ്റ്​ ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്​ടപ്പെട്ട ജോണറിൽ സിനിമയൊരുക്കുമ്പോൾ ഏറ്റവും മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.


നയൻതാരയെ നിർദേശിച്ചത്​ ചാ​ക്കോച്ചൻ

സിനിമ എഴുതിയ സമയത്തൊന്നും നായികയോ നായകനോ ആരെന്ന്​ മനസ്സിലുണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ നിർമ്മാതാക്കളിൽ ഒരാളും സംവിധായകനുമായ ഫെല്ലിനി ടി.പിയാണ് ഈ കഥ കുഞ്ചാക്കോ ബോബനോട്​ പറയാമെന്ന് നിർദേശിക്കുന്നത്​. കഥ കേട്ടപ്പോൾ തന്നെ ചാക്കോച്ചന്​ ഇഷ്​ടമായി. നായികയായി പലരെയും ആലോചിച്ചിരുന്നു. ഇതിലെ സ്ത്രീ കഥാപാത്രം ശക്​തമായതിനാൽ ചാക്കോച്ചനാണ് നയൻതാരയെ സജസ്​റ്റ്​ ചെയ്യുന്നത്​. നയൻതാര അടിമുടി പ്രഫഷണൽ ആയ ഒരു ആർട്ടിസ്റ്റ് ആണ്. അവർക്കൊപ്പം വർക്ക് ചെയ്യുന്നത്​ വളരെ കംഫർട്ടബിൾ ആയിരുന്നു.

നിധിയായി ഐസിൻ ഹാഷ്​

ചാക്കോച്ചനും നയൻതാരക്കു​െമാപ്പം ഐസിൻ ഹാഷ് എന്ന ബാലനടൻ കൂടി ചേർന്നതോടെയാണ്​ 'നിഴൽ' മികച്ച അനുഭവമായത്​. ഐസിൻ ചെയ്​ത നിധി എന്ന കഥാപാത്രമാണ് ചിത്രത്തി​െൻറ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. നിധി എന്ന കുട്ടി പറയുന്ന ഒരു കഥയിൽ നിന്നും, അവനെ ചുറ്റി നിൽക്കുന്ന നിഗൂഢതകൾ കണ്ടെത്തുന്നതാണ് 'നിഴൽ'. ഐസിൻ സത്യത്തിൽ പരസ്യമേഖലയിൽ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. വലിയ വലിയ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിക്കുന്ന, അത്യാവശ്യം എക്സ്പീരിയൻസ് ഉള്ള അഭിനേതാവ് തന്നെയാണ് ഐസിൻ. എ​െൻറ അസോസിയേറ്റ് ഡയറക്ടർ സന്ദീപ് വഴിയാണ് ഐസി​െൻറ ഒാഡിഷൻ ആദ്യമായി ചെയ്യുന്നത്. അത് ഓൺലൈനായിട്ടാണ് ചെയ്​തത്​. അവൻ നന്നായി ചെയ്തു എന്ന് സന്ദീപ് എന്നോട് പറഞ്ഞപ്പോൾ ഞാൻ ഐസിനെ കണ്ടു. അവ​െൻറ പെർഫോമൻസും കണ്ടു. പിന്നെയാണ് നിധിയായി അവനെ തെരഞ്ഞെടുക്കുന്നത്. അവൻ വളരെ സ്മാർട്ട് ആണ്. പറയുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ അവനു പറ്റുന്നുണ്ട്. പിന്നെ ഡയലോഗ് ബുദ്ധിമുട്ടുള്ളതാണെങ്കിൽ അവനത് തുറന്നു പറയും. പക്ഷെ എത്ര ബുദ്ധിമുട്ടുള്ള സംഭാഷണം ആണെങ്കിലും സമയമെടുത്ത് അത് പഠിച്ചു വരും എന്നുള്ളതാണ് അവ​െൻറ പ്രത്യേകത. 

Tags:    
News Summary - Director Appu N Bhattathiri about Nizhal movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.