യാഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന "അക്ക" വെബ് സീരിസിന്റെ ടീസർ പുറത്തുവിട്ടു നെറ്റ്ഫ്ലിക്സ്. കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരത്തിന്‍റെ കഥയാണ് സീരീസ് പറയുന്നത്. തിങ്കളാഴ്ച നെറ്റ്ഫ്ലിക്സ് നടത്തിയ ഗ്രാൻഡ് ഇവന്റിലാണ് ടീസർ പുറത്ത് വിട്ടത്.
1980-കളിലെ ദക്ഷിണേന്ത്യയാണ് കഥ പശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥലം അടക്കിവാണിരുന്ന ഗ്യാങ്സ്റ്റർ റാണിയായ 'അക്ക' എന്ന കഥാപാത്രമാണ് കീർത്തി സുരേഷ അവതരിപ്പിക്കുന്നത്. അക്കയുടെ ഭരണത്തെ വെല്ലുവിളിക്കാനെത്തുന്ന കഥാപാത്രമായിട്ടാണ് രാധിക ആപ്‌തെ എത്തുന്നത്. രാധികയുടെ സംഘം സ്വർണക്കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രാധികയുടെ കഥാപാത്രം അക്കയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. മലയാളത്തിൽ നിന്നും പൂജ മോഹൻരാജ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. തൻവി അസ്‌മിയാണ് മറ്റൊരു പ്രധാന താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.