'അവർ പറയുന്നത് ചെയ്യാൻ പറ്റില്ലെങ്കിൽ എന്നെ സിനിമയിൽ എടുക്കേണ്ടതില്ലെന്ന് പറഞ്ഞവരുണ്ട്'; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ഇഷ ​ഗുപ്ത

2012ൽ ജന്നത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ഇഷ ​ഗുപ്ത. ഷൂട്ടിങ് കാലയളവിൽ താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമ ചിത്രീകരണത്തിനിടെ തനിക്ക് സഹനിർമാതാവിൽ നിന്നും കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായെന്നും ഇത് നിരസിച്ചതോടെ തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ അദ്ദേഹം നിർമാതാവിനോട് ആവശ്യപ്പെട്ടെന്നും താരം പറഞ്ഞു.

സിനിമ ചിത്രീകരണം പകുതിയും പൂർത്തിയായ സമയത്താണ് എനിക്ക് സഹനിർമാതാവിൽ നിന്നും കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടാകുന്നത്. അയാളുടെ ആവശ്യം നിരസിച്ചതോടെ എന്നെ സിനിമയിൽ കാണാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അയാൾ നിർമാതാവിനെ സമീപിച്ചു. സെറ്റിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ആ സംഭവത്തിന് ശേഷം പല നിർമാതാക്കളും എന്നെ വിളിക്കാതെയായി. അവർ പറയുന്നത് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ എന്നെ സിനിമയിൽ എടുക്കുന്നത് എന്തിനാണെന്ന് വരെ പലരും പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് ഇഷ പറഞ്ഞു. രണ്ട് തവണയാണ് ഇത്തരം ദുരനുഭവം ഉണ്ടായതെന്നും അവർ പറഞ്ഞു.

ഔട്ട്ഡോർ ഷൂട്ടിന്റെ സമയത്ത് തന്റെ മുറിയിലേക്ക് ആരോ അതിക്രമിച്ചു കയറാൻ നോക്കിയിരുന്നുവെന്നും ഒറ്റക്ക് കിടക്കാൻ ഭയം തോന്നിയതിനാൽ അന്ന് രാത്രി മേക്കപ്പ് ആർട്ടിസ്റ്റിനോടൊപ്പമാണ് ഉറങ്ങിയതെന്നും ഇഷ ​ഗുപ്ത അഭിമുഖത്തിൽ പറഞ്ഞു.

റാസ് 3D, ഗോരി തേരേ പ്യാർ മേ, ഹംഷകൽസ്, ബേബി, റുസ്തോം, ടോട്ടൽ ധമാൽ, പൾട്ടൻ, ബാദ്ഷാഹോ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു അവർ. ബോബി ഡിയോൾ നായകനായി അഭിനയിച്ച ഏക് ബദ്നാം.. ആശ്രം സീസൺ 3 എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.

Tags:    
News Summary - Esha gupta shares casting couch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.