ജേസൺ സഞ്ജയ്

‘ആ സമയത്ത് ഞാൻ യുവൻ ശങ്കർ രാജയുടെ പ്രണയ ഗാനങ്ങൾ കേൾക്കുമായിരുന്നു’; മനസ്സ് തുറന്ന് ജേസൺ

തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ ആഘോഷത്തിലാണ് ജേസൺ സഞ്ജയ്. സിനിമ പ്രമോഷനുകൾക്കിടെ തന്റെ കോളജ് കാലത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ജേസൺ സംസാരിച്ചിരുന്നു. വിജയ്‌യുടെ മകൻ എന്ന ലേബലിൽ നിന്ന് മാറി, സംവിധായകൻ എന്ന നിലയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് ജേസൺ.

സന്ദീപ് കിഷനൊപ്പം വി.ജെ. സിദ്ധുവിന്റെ വ്ലോഗിൽ പങ്കെടുത്തപ്പോഴാണ് ജേസൺ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. തനിക്ക് ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ജേസൺ പറഞ്ഞു. ‘ഒരു പ്രണയം മാത്രം ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ. കുറച്ച് കാലം മുൻപ്, കോളജിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയത്തിലായിരുന്നു. അതൊരു മ്യൂച്വൽ ബ്രേക്കപ്പ് ആയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് ആ തീരുമാനം എടുത്തത്’ ജേസൺ പറഞ്ഞു. 

വിദേശത്ത് ഫിലിം മേക്കിങ് പഠിക്കുമ്പോഴാണ് ആ ബന്ധം തുടങ്ങിയതെന്നും ജേസൺ വ്യക്തമാക്കി. ദൂരം ഒരു പ്രധാന വെല്ലുവിളിയായി മാറിയതോടെയാണ് പിരിയാൻ തീരുമാനിച്ചത്. താൻ ആ സമയത്ത് സിനിമ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും ജേസൺ  കൂട്ടിച്ചേർത്തു.

‘ഞാൻ യുവൻ ശങ്കർ രാജയുടെ പ്രണയ ഗാനങ്ങൾ കേൾക്കുമായിരുന്നു’ എന്ന് ജേസൺ പറഞ്ഞു. തമിഴ് യുവത്വത്തിന്റെ പ്രണയവും വിരഹവുമെല്ലാം യുവന്റെ സംഗീതത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടല്ലോ. ബ്രേക്കപ്പിന് ശേഷം ഇൻസ്റ്റഗ്രാമിൽ വൈകാരിക പോസ്റ്റുകൾ ഇടാതിരുന്നതിന്റെ കാരണവും ജേസൺ വെളിപ്പെടുത്തി.

‘ഞാൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചില്ല, കാരണം ഞാൻ അങ്ങനെ ചെയ്താൽ ഞങ്ങൾ വീണ്ടും കണക്ട് ചെയ്തേക്കാം, പിന്നെ അതിൽ നിന്ന് പുറത്തു വരാൻ കഴിയില്ല. ഞങ്ങൾ ആ അകലം പാലിച്ചു’ ജേസൺ പറഞ്ഞു. ഞാൻ ഇപ്പോൾ ഓക്കെയാണ്. അന്നത്തെ സമയത്ത് അത് നല്ലതായിരുന്നു. പക്ഷേ ഞങ്ങൾ ജീവിതത്തിൽ മുന്നോട്ട് പോയി. അതിന് ശേഷം ഞാൻ സിഗ്മയുടെ പണികളിലേക്ക് കടന്നു ജേസൺ പറഞ്ഞു.

അതേസമയം, ജേസണിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'സിഗ്മ' തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. സന്ദീപ് കിഷൻ നായകനായ ചിത്രത്തിൽ ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, മഗലക്ഷ്മി സുദർശനൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വിജയ്‍യുടെ മകന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ വലിയ ശ്രദ്ധ നേടിയിരുന്നെങ്കിലും ആദ്യ വീക്കെൻഡിലെ കണക്കുകൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് കലക്ഷൻ റിപ്പോർട്ടുകൾ.

Tags:    
News Summary - Yuvan Songs Helped Jason Sanjay Heal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.