വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാകിസ്താനി മോഡൽ അന്തരിച്ചു

ഫൈസലാബാദ്: പാകിസ്താനിലെ പ്രമുഖ മോഡലും ജനപ്രിയ ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു. ഫൈസലാബാദിന് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് റൊമൈസ മരിച്ചതെന്ന് വിവിധ പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ അപകടത്തിൽ മോഡലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച അവർ മരണത്തിന് കീഴടങ്ങി. റൊമൈസയുടെ വിയോഗം ആരാധകരെയും ഫാഷൻ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

പാകിസ്താനിലെ ഫാഷൻ വ്യവസായത്തിലെ വാഗ്ദാനങ്ങളിൽ ഒരാളായി കണക്കാക്കപ്പെട്ട വ്യക്തിയായിരുന്നു റൊമൈസ. ആകർഷകമായ വ്യക്തിത്വം കാരണം അവർ ഫാഷൻ ഷോകളിൽ വേറിട്ടു നിന്നു. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും അവർക്ക് വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നു.  

Tags:    
News Summary - Young Pakistani model dies in tragic car crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.